തളിപ്പറമ്പ് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മെഡിക്കല്‍ വിദ്യാ ര്‍ത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്സലു റഹ്‌മാന്‍(22) ആണ് മരിച്ചത്
തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മെ ഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീ ഫാസില്‍ മിഫ്സലു റഹ്‌മാന്‍(22) ആണ് മരിച്ചത്. പ്രവാസികളായ ഫസലു റഹ്‌മാന്റെയും മുംതാസിന്റെയും മകനാണ്.
ദേശീയപാതയില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം നടന്നത്. പാലക്കാട് നിന്നും മംഗാലാപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് കണ്ണൂ രിലേക്ക് പോവുകയായിരുന്ന മിഫ്സലു റഹ്‌മാന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
പരിയാരം ഗവ.മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്.വിദ്യാര്‍ത്ഥിയാണ് മിഫ്സലു റഹ്‌മാന്‍.മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്.