ഹൈക്കോടതി വിധി കെഎസ്ആര്‍ടിസിക്ക് വലിയ തിരിച്ചടിയായി. 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകു പ്പിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്
കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി. വിധി കെ എസ്ആര്‍ടിസിക്ക് വലിയ തിരിച്ചടിയായി. 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണ്. കോടതി ഉത്തരവ് കെ എസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളെ പ്രതികൂലമായി ബാധിക്കും. നി ലവില്‍ ദീര്‍ഘദൂര റൂട്ടുകളില്‍ പെര്‍ മിറ്റുകള്‍ ഉള്ള സ്വകാര്യ ബസുകള്‍ക്ക് തല്‍ക്കാലം തുടരാമെന്നും കോടതി വ്യക്തമാക്കി.ദീര്‍ഘദൂര റൂട്ടുക ളില്‍ നിലവില്‍ പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്ക് അ ന്തിമ ഉത്തരവ് വരും വരെ തുടരാം. കഴിഞ്ഞ ദിവസമാ ണ് സ്വകാര്യ ബസ് സര്‍വിസുകളെ പൂട്ടാനായി 223 ടേക്ക് ഓവര്‍ സര്‍വിസുകളില്‍ ടിക്കറ്റ് നിരക്കില്‍ കെ എ സ്ആര്‍ടിസി കുറവുവരുത്തിയത്. 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാ ര്യ ബസുകള്‍ അനധികൃതമായി സര്‍വിസ് നടത്തി കെഎസ്ആര്‍ടിസിക്ക് അള്ളു വെക്കുന്ന സാഹചര്യത്തി ലാണ് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പ്രഖ്യാപനം നടത്തിയത്.
കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് ഒപ്പം അനധികൃത മായി സ്വകാര്യ സര്‍വിസുകള്‍ നടത്തുന്നതായി പരാതികള്‍ ലഭിച്ചിരു ന്നു. ഇത്തരം സര്‍വിസുകള്‍ യാ തൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് തൊട്ടുമുന്‍പാ യി സര്‍വിസ് നടത്തി കനത്ത നഷ്ടം വരുത്തുന്നുവെന്നാണ് പരാതി.











