കോഴിക്കോട് സംഘടിപ്പിച്ച കേരള നദ്വതുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാ ന സമ്മേളനത്തിലെ പ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ പരാതിയു മായി ബിജെപി. മതവിദ്വേഷം ആരോപിച്ച് രാജ്യസഭാ അധ്യക്ഷനാണ് പരാതി ന ല്‍കിയത്
തിരുവനന്തപുരം : കോഴിക്കോട് സംഘടിപ്പിച്ച കേരള നദ്വതുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതി രെ പരാതിയുമായി ബിജെപി. മതവി ദ്വേഷം ആരോപിച്ച് രാജ്യസഭാ അധ്യക്ഷനാണ് പരാതി നല്‍കിയത്. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ ക്കറിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ പരാതി നല്‍കുകയായിരുന്നു.
സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കു ന്നതുമാണ് ബ്രിട്ടാസിന്റെ പ്രസംഗമെന്ന് പരാതിയില്‍ ആരോപിക്കു ന്നു. ബ്രിട്ടാസിനെതിരെ നടപടി വേ ണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ,വിശദീകരണവുമായി ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. മ തനിരപേക്ഷത,മൈത്രി, സഹവര്‍ത്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണെ ന്നും എന്നാല്‍ നമ്മുടെ നാട്ടിലേക്ക് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിഷവും വിദ്വേഷവും കടത്തി വിടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരുതിയിരിക്കണമെന്ന സന്ദേശത്തിനാണ് കോഴിക്കോട് മുജാ ഹിദ് സമ്മേളനത്തില്‍ സംസാരിക്കവേ ഞാന്‍ അടിവരയിട്ടത്. പു തിയ കണ്‍ക്കെട്ടുകളുമായി ഇറ ങ്ങിയവര്‍ക്ക് അത് സഹിക്കാന്‍ കഴിയാത്തതുക്കൊണ്ട് ചിലര്‍ രംഗത്ത് വന്നിരിക്കുകയാണെന്നും ബ്രിട്ടാസ് കുറിച്ചു.
ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മതനിരപേക്ഷത, മൈത്രി, സഹവര്‍ത്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ കേരളം രാജ്യത്തിന് മാതൃക യാണ്. എന്നാല്‍ നമ്മുടെ നാട്ടിലേക്ക് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിഷ വും വിദ്വേഷവും കടത്തി വിടാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരു തിയിരിക്കണമെന്ന സന്ദേശത്തിനാണ് കോഴി ക്കോട് മുജാഹിദ് സമ്മേളനത്തില്‍ സംസാരിക്കവേ ഞാന്‍ അടിവരയിട്ടത്. പുതിയ കണ്‍ക്കെട്ടുകളുമായി ഇറങ്ങിയവര്‍ക്ക് അത് സഹിക്കാന്‍ കഴിയാത്ത തുക്കൊണ്ട് ചിലര്‍ രംഗത്ത് വന്നിരിക്കുകയാണ്.
ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ എല്ലാവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം അനിവാര്യം. ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ ഓരോന്ന് എടുത്താലും ന്യുനപക്ഷ പ്രാതി നിധ്യം തീര്‍ത്തും നിസ്സാരമാണ്. വലിയൊരു ശൂന്യത കാണാം.












