വിവാദ ങ്ങളുടെ പശ്ചാത്തലത്തില്‍ സുരേന്ദ്രനെ വിളിച്ചുവരുത്തിയതായാണ് സൂചന. ഇന്ന് ആഭ്യ ന്തര മന്ത്രി അമിത്ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നട ത്തും
ന്യൂഡല്‍ഹി : കൊടകര കുഴല്‍പ്പണ വിവാദത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേ ന്ദ്രന്‍ ഡല്‍ഹിയില്‍. ദേശീയ നേതൃത്വം വിവാദ ങ്ങളുടെ പശ്ചാത്തലത്തില്‍ സുരേന്ദ്രനെ വിളിച്ചു വ രുത്തിയതായാണ് സൂചന. ഇന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നി വരുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരെ ഉ യര്‍ന്ന കുഴല്‍പ്പണമിടപാട് ആരോപണങ്ങളും സംബന്ധിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങ ളില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ ഡല്‍ഹിയിലെത്തി നേ താക്കളെ നേരിട്ട് കാണാനിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള നടപടികള്‍ക്ക് മുമ്പേ നേതൃത്വ ത്തിന് മുന്നില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് സുരേന്ദ്രന്റെ ലക്ഷ്യം.
അതിനിടെ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാ നാര്‍ത്ഥിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സുരേന്ദ്രനെതിരായ അന്വേഷണം കാസ ര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വ ത്തി ലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തെര ഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കല്‍ കോടതി അനുമതിയോടെ 171 ബി വകുപ്പനു സരി ച്ചാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.











