സില്‍വര്‍ ലൈന്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ ആരേയും തല്ലിയിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്. കോണ്‍ഗ്രസുകാരാണ് ഉദ്യോ ഗസ്ഥരെ തല്ലിയത്. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്ദി ച്ചുവെന്നും എം വി ജയരാജന്
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ ആരേയും തല്ലിയി ട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്. കോണ്‍ഗ്രസു കാരാണ് ഉദ്യോഗസ്ഥരെ തല്ലിയത്. സര് വേക്കെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നും എം വി ജയരാജന് പറഞ്ഞു.
സര്‍വേ ശാന്തമായിരുന്നു. മനപൂര്‍വ്വം പ്രശ്നമുണ്ടാക്കിയവര്‍ക്ക് പിന്തിരിയേണ്ടി വന്നു. നടാല്‍ ഭാഗത്ത് കോ ണ്‍ഗ്രസുകാര്‍ സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും ജയരാജന് ആരോപി ച്ചു. ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളെപ്പോലെ കെ റെയില്‍ വിരുദ്ധ അക്രമ സംഘമാ ണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നേതൃത്വത്തിലുള്ളതെന്നും എം വി ജയരാജന് പറഞ്ഞു.
സില്‍വര്‍ലൈനില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുകയാണ്. പദ്ധതി ബാധിതര്‍ക്ക് പുനരധിവാസവും, കൃത്യമായ നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഭൂവുട മകള്‍ ഇല്ലാത്തതും, ജനപിന്തുണ ഇല്ലാത്തതുമായ സമരമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇന്നലെ സര്‍വേക്കെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത് വിവദമായിരുന്നു. ഇതി ന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് എം വി ജയരാജന്റെ പ്രതികരണം. എടക്കാട് നടാല്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എ ത്തുകയായിരുന്നു. കല്ലു പറിക്കാന്‍ തുടങ്ങുമ്പോഴേക്കും സിപിഎം പ്രവര്‍ത്തകര്‍ എത്തി. തുടര്‍ന്നായിരു ന്നു സംഘര്‍ഷം.