കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള പ്രതിഷേധത്തിന് പരി ശീലനം നല്‍കു ന്നതായും മന്ത്രി ആരോപിച്ചു
ചെങ്ങന്നൂര്‍: കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെന്ന് ആവ ര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള പ്രതിഷേധത്തിന് പരിശീലനം നല്‍കു ന്നതായും മന്ത്രി ആരോപിച്ചു. കെ റെയില്‍ വിഷയത്തില്‍ കൊഴുവല്ലൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗ ത്തില്‍ സംസാരിക്കുകയായിരു ന്നു മന്ത്രി.
തനിക്ക് അടുപ്പമുള്ള കുടുംബത്തിലെ അംഗത്തെ വിലക്കെടുത്തെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും ഒറ്റക്കെട്ടാണ്. പുറത്തു നിന്നു ളള സംഘമെത്തി നാട്ടുകാരെ പരിശീ ലിപ്പിക്കുന്നുണ്ട്. തന്റെ നാട്ടുകാരെ വിലക്കെടുത്ത് പ്രചാരണം സംഘടിപ്പിക്കുന്നുവെന്നും സജി ചെറിയാ ന്‍ പറഞ്ഞു. ചെങ്ങന്നൂരിലെ കെ റെയില്‍ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെ യാണെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്. സമരം കലാപത്തിനുള്ള ശ്രമമാണ്. അതാണ് ചെങ്ങന്നൂ ര്‍ ഉള്‍പ്പെടെ കാണുന്നത്. പണം നല്‍കിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും ജനങ്ങള്‍ ഇതില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനം ;
തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും- മന്ത്രി
തനിക്കെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന വിവാദത്തില്‍ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി സജി ചെറിയാന്‍ അനധികൃ ത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. 2021-22 സാമ്പ ത്തിക വര്‍ഷത്തില്‍ 32 ലക്ഷം രൂപയില്‍ നിന്നും 5കോടിയയി തന്റെ സമ്പാദ്യം വളര്‍ത്തിയതിന് പി ന്നില്‍ അഴിമതിയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ 32 ലക്ഷത്തിന്റെ സ്വത്ത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം, കെ റെയില്‍ വിവാദത്തിനിടെ തനിക്ക് അ ഞ്ച് കോടി സ്വത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് അനധികൃത സ്വ ത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്. വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീ ഷന്‍, ലോ കായുക്ത എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.