അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ നേര ത്തെ ഒരു അലൈന്‍മെന്റ് ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് മന്ത്രി സജി ചെറിയാന്‍. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്ന തിരുവഞ്ചൂരിന്റെ ആരോപണത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരു ന്നു സജി ചെറിയാന്‍
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ തന്റെ വീട് വന്നാല്‍ പൂര്‍ണ മനസോടെ വീട് വിട്ടു നല്‍കാമെന്ന് മന്ത്രി സജി ചെറിയാന്‍. അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്ത പശ്ചാ ത്തലത്തില്‍ നേരത്തെ ഒരു അലൈന്‍മെന്റ് ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും സ ജി ചെറിയാന്‍ ചോദിച്ചു. മന്ത്രി യുടെ വീട് സംരക്ഷിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്ന കോ ണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായി രുന്നു സജി ചെറിയാന്‍.
തിരുവഞ്ചൂരിന് സാധിക്കുമെങ്കില്‍ തന്റെ വീട്ടിലൂടെ അലൈന്‍മെന്റ് കൊണ്ട് വരണമെന്നും മന്ത്രി പറ ഞ്ഞു. കെ റെയില്‍ പദ്ധതിക്ക് ഇതുവരെ അലൈന്‍മെന്റ് ആയിട്ടില്ല. തന്നോടുള്ള വിരോധം വെച്ചാണ് തിരുവഞ്ചൂര്‍ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന്റെ വീട് സംരക്ഷി ക്കാന്‍ കെ റെയില്‍ അലൈന്‍മെന്റ് മാറ്റിയെന്നും റെയില്‍ കടന്നു പോകുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങ ന്നൂര്‍ കുറിച്ചിമുട്ടത്താണ് അലൈന്‍മെന്റ് മാറ്റിയതെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം.
സാമൂഹികാഘാത പഠനം അടക്കം വിവിധ നടപടികള്‍ പൂര്‍ത്തിയായ ശേഷം അലൈന്‍മെന്റ് അന്തിമമാ ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടു പോ കുന്ന തെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാകൂറില്‍ യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. സില്‍വര്‍ലൈന്‍ സമരത്തിലൂടെ പിടിച്ചുകയറാന്‍ ശ്രമിക്കുകയാണ് യുഡിഎഫ്. അതിനായി ഇവിടത്തെ നേതാവ് എന്ന നിലയില്‍ തന്നെ വേട്ടയാടുകയാണ്. അതിന് ശേഷം ഓരോരുത്തരെയായി കൈകാര്യം ചെയ്യാനാണ് അവരുടെ പദ്ധതിയെന്നും സജി ചെറിയാന്‍ ആരോപിച്ചു.