കെ ഫോണ്‍ ടെന്‍ഡര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നത്. യഥാര്‍ത്ഥ എസ്റ്റിമേറ്റിനേ ക്കാള്‍ കൂടുതല്‍ പണം നല്‍കി. മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എ സ്റ്റിമേറ്റിനേ ക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചു. മുഴുവന്‍ രേഖകളും പ്രതി പക്ഷത്തിന്റെ കയ്യിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കാസര്‍കോട് : എഐ ക്യാമറയെ വെല്ലുന്നതാണ് കെ ഫോണ്‍ പദ്ധതിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റോഡ് ക്യാമറയിലും കെ ഫോണിലും ഒരേരീതിയിലുള്ള അഴിമതിയാണെന്ന് സതീശന്‍ പറഞ്ഞു. കാസര്‍കോട് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കെ ഫോണ്‍ ടെന്‍ഡര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നത്. യഥാര്‍ത്ഥ എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ പണം നല്‍കി. മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എസ്റ്റിമേറ്റി നേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധി കമായി അനുവദിച്ചു. മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ ഫോണുമായി ബന്ധ പ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും. കെ ഫോണ്‍ ഇടപാടിലും എസ് ആര്‍ ഐ ടി കമ്പനിക്ക് ബന്ധമുണ്ട്.യഥാര്‍ഥ എസ്റ്റിമേറ്റിനേക്കാള്‍ കൂടു തല്‍ പണം നല്‍കി.മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും എല്ലാം സ്വന്തക്കാര്‍ക്ക് വേണ്ടിയുള്ള അഴി മതിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. സര്‍ക്കാര്‍ 1,500 കോടി മുടക്കുന്ന പദ്ധതി യുടെ മുഴുവന്‍ പണവും കൊണ്ടുപോകുന്നത് എസ്ആര്‍ഐടി യാണ്. എല്ലാം സ്വന്തക്കാര്‍ക്ക് വേണ്ടിയു ള്ള അഴിമതിയാണ്. അതിനാലാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അഴിമതി പണം എല്ലാം പോകുന്നത് ഒരേ പെട്ടിയിലേക്കാണ് എന്ന് സാരം. മുഖ്യ മന്ത്രി പദവിയിലുരുന്ന് അധികാര ദുര്‍വിനിയോഗം നടത്തി എന്ന ആരോപണം വന്നതിന് ശേഷം ഒരക്ഷ രം മിണ്ടാത്ത രാജ്യത്തെ ആദ്യ രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍ എന്നും വിഡി സതീശന്‍ പറ ഞ്ഞു.