മഗ്സസെ പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. സി പിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ പുരസ്‌കാരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
തിരുവനന്തപുരം: 2022ലെ മഗ്സസെ പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിരസിച്ചതാ യി റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ പു രസ്‌കാരം നിരസിക്കുകയായിരുന്നു വെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അനില്‍ എസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
കോവിഡ് വ്യാപന കാലത്ത് കേരളത്തിലെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ, ഈ കാലയളവി ലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ പുരസ്‌കാ രത്തിനായി പരിഗണിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നട ത്തേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചു കൊണ്ട് മുന്‍ മന്ത്രിക്ക് അയച്ച ഇ മെയിലില്‍, അവാര്‍ഡ് സ്വീകരിക്കാനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കാനും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ അവര്‍ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചു. പിന്നീട് വിഷയം പാ ര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചയും ചെയ്തു. പിന്നാലെയാണ് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന തീരുമാനത്തി ലെത്തിയത്. എന്നാല്‍ കോവിഡ് പ്രതിരോധം കൂട്ടായ പ്രവര്‍ത്തണം ആണെന്നായിരുന്നു പാര്‍ട്ടി പറ ഞ്ഞ ത്. ഇതേ തുടര്‍ന്നാണ് ശൈലജ പുരസ്‌കാരം വേണ്ടെന്നുവച്ചത്.
ഫിലിപ്പൈന്‍സ് ഭരണാധികാരിയായ രമണ്‍ മഗ്സസെയുടെ ഓര്‍മ്മയ്ക്കായി ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഏര്‍ പ്പെടുത്തിയ പുരസ്‌കാരമാണ് മഗ്സസെ അവാര്‍ഡ്. ഭരണാധികാരിയായിരിക്കെ കമ്യൂണിസ്റ്റ് ഗറില്ലകള്‍ ക്കെതിരെ രമണ്‍ മഗ്സസെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതും പുരസ്‌കാരം വാങ്ങാന്‍ അ നുമതി നിഷേധിച്ചതിനുള്ള കാരണമായി സിപിഎം ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മഗ്സസെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് ശൈലജ സ്വീകരിച്ചിരു ന്നെങ്കില്‍ ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി വനിതയായി അവര്‍ മാറുമായിരുന്നു. വര്‍ഗീസ് കുര്യ ന്‍, എംഎസ് സ്വാമിനാഥന്‍, ബി ജി വര്‍ഗീസ്, ടിഎന്‍ ശേഷന്‍ എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി ലഭി ക്കുന്ന അഞ്ചാമത്തെ മലയാളിയായും അവര്‍ മാറുമായിരുന്നു.











