മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമെന്ന നേട്ടമാണ് ശൈലജ കൈവരിച്ചത്
കണ്ണൂര്‍ : ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് മട്ടന്നൂര്‍ മണ്ഡലത്തില്‍ ചരിത്ര വിജയം. മട്ടന്നൂ ര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം.ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമെന്ന നേട്ടമാണ് ശൈലജ കൈവരിച്ചത്. കഴിഞ്ഞ തവണ ഇ.പി ജയരാജന്‍ 43,381 വോട്ടിനാണ് വിജയിച്ചത്.
അവിടെയാണ് മികച്ച വിജയം നേടാന്‍ കെകെ ശൈലജയ്ക്കായത്. ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയനും 50,000 ത്തോളം വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
2016ല്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് കെ.കെ. ശൈലജ വിജയിച്ചത്. ഇ.പി ജയരാജന്‍ മാറി നിന്നതോടെ മണ്ഡലം മാറി മട്ടന്നൂരില്‍ പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു.