മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീ ഷനല്‍ ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിപറയും
തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊ ല പ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ തി രു വ നന്തപു രം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറ യും.
അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ സനില്‍കുമാറാണ് കേസില്‍ വിധി പറ യുക. ഈ മാസം രണ്ടിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ നാളത്തേ ക്ക് മാറ്റിവെക്കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാന്‍ ശ്രീറാമിനെ വഫ പ്രേരിപ്പിച്ച താ യി രഹസ്യമൊഴിയിലോ സാക്ഷി മൊഴികളിലോ ഇല്ലെന്നും വെറും സഹയാത്രികയാ യ യുവതിക്ക് മേല്‍ പ്രേരണാകുറ്റമായ മോട്ടോര്‍ വാഹന നിയമ വകുപ്പ് 188 നില നി ല്‍ക്കില്ലെന്നിരിക്കെ വി ചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നായിരുന്നു വഫയു ടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, കേ സിലെ രണ്ടാം പ്രതിയായ വഫയുടെ വി ടുതല്‍ ഹര്‍ജി അനുവദിക്കരുതെന്നും വഫയാണ്, ശ്രീറാമിന് വാ ഹനം നല്‍കി ഓടിക്കാന്‍ പ്രേരിപ്പി ച്ചതെന്നും തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫക്കെതിരെ ചുമത്തിയി ട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ശ്രീറാമിനെ തടയാതെ ഡ്രൈവിങ് സീറ്റ് നല്‍കി മനഃപൂര്‍വം വഫ കൃത്യത്തിന് സഹായിക്കുകയും ഉത്സാ ഹിക്കുകയും ചെയ്തുവെന്നും ഇതോടൊപ്പം ഗൂഢാലോചന നട ത്തിയും പ്രേരണാകുറ്റത്തിനൊപ്പം കൃത്യ വി ലോപവും ചെയ്ത തെളിവുനശിപ്പിക്കല്‍ കുറ്റവും നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന് വേണ്ടി സര്‍ ക്കാര്‍ അഭിഭാഷകന്‍ എ എ ഹക്കീം കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ നാളത്തേക്ക് കോടതി മാറ്റിവെച്ചത്.










