കുവൈറ്റിൽ  സുരക്ഷാ പരിശോധന ശക്തമാക്കി ; സർവീസ് നിർത്താൻ ഒരുങ്ങി ട്രാൻസ് പോർട്ടേഷൻ     കമ്പനികൾ

കുവൈറ്റിൽ  സുരക്ഷാ പരിശോധന ശക്തമാക്കി ; സർവീസ് നിർത്താൻ ഒരുങ്ങി ട്രാൻസ് പോർട്ടേഷൻ     കമ്പനികൾ; യാത്രാ പ്രതിസന്ധിയിൽ നേഴ്സുമാർ

കുവൈത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കി. ഇതോടെ ജലീബ്‌ ശുയൂഖ്‌(അബ്ബാസിയ )  കേന്ദ്രീകരിച്ച്‌ നടത്തുന്ന ട്രാൻസ്പോർട്ടേഷൻ കമ്പനികൾ സർവ്വീസ്‌ നിർത്താനുള്ള തീരുമാനത്തിലാണ്. ഇത് പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത് ജലീബിൽ നിന്നും വിവിധ ആശുപത്രികളിലേക്ക്‌ ജോലിക്ക്‌ പോകുന്ന നഴ്സുമാരുടെ യാത്രയെ ആണ്.

പൊതുഗതാഗത സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട്‌ നടത്തുന്ന സമാന്തര സർവ്വീസുകളെയാണു ജലീബ്‌ കേന്ദ്രീകരിച്ച്‌ നടത്തുന്ന സുരക്ഷാ പരിശോധനയിൽ അധികൃതർ പ്രധാനമായും ലക്ഷ്യമിടുന്നത്‌. എന്നാൽ നഴ്സുമാരുടെ ട്രാൻസ്പോർട്ടേഷൻ സർവ്വീസ്‌ നടത്തുന്ന ബസുകളാണു അധികൃതരുടെ പിടിയിലാകുന്നത് .ഇത്തരം പല ട്രാൻസ്പോർട്ടേഷൻ കമ്പനികൾക്കും വിവിധ കാരണങ്ങളാൽ നിയമ പരമായ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കാൻ സാധിക്കാറില്ല.

Also read:  ത​മി​ഴ്​​നാ​ട്​ തൗ​ഹീ​ദ്​ ജ​മാ​അ​ത്ത്​ ര​ക്ത​ദാ​ന ക്യാ​മ്പ്​

ഇത് കൊണ്ടാണു ട്രാൻസ്‌പോർട്ടേഷൻ ബസുകളും പരിശോധനയിൽ പിടിയിൽ അകപ്പെടുന്നത്‌. മാത്രവുമല്ല മിക്ക ബസുകളിലെയും ഡ്രൈവർമ്മാരുടെ താമസ രേഖ വാഹന ഉടമയുടെ സ്പോൺസർ ഷിപ്പിൽ ആയിരിക്കുകയുമില്ല. ഇത്‌ താമസ നിയമ ലംഘനമായി കണക്കാക്കി കൊണ്ടാണു മിക്ക വാഹനങ്ങളും പിടിയിലാകുന്നത്  . ഈ സാഹചര്യത്തിലാണു നഴ്സുമാരുടെ ട്രാൻസ്പോർട്ടേഷൻ സർവ്വീസ്‌ താൽക്കാലികമായി നിർത്തിവെക്കാൻ പല കമ്പനികളും തീരുമാനിച്ചിരിക്കുന്നത്‌.

Also read:  കോവാക്‌സിനെടുത്ത് ജര്‍മനിയിലേക്ക് പുറപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനിയെ വിമാന കമ്പനി മടക്കിയയച്ചു

ഇതോടെ നഴ്സുമാരുടെ ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരിൽ ഭൂരിഭാഗവും ജലീബ്‌ അൽ ശുയൂഖ്‌ പ്രദേശത്താണു താമസിക്കുന്നത്‌. ട്രാൻസ്പോർട്ടേഷൻ വാഹനങ്ങളെ ആശ്രയിച്ച്‌ ജോലിക്ക്‌ പോകുന്ന ഇവരിൽ ബഹു ഭൂരിഭാഗവും ജഹറ, ഫർവ്വാനിയ, ആശുപത്രികളിലും ഇവയുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലുമാണു ജോലി ചെയ്യുന്നത്‌.

പ്രതിസന്ധിയിലായ നഴ്സുമാർ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർക്ക്‌ പരാതി നൽകിയതായാണു വിവരം. ഇതിനു പുറമേ ട്രാൻസ്പോർട്ടേഷൻ കമ്പനി ഉടമകളും ആശുപത്രി അധികൃതരുമായി ഇത്‌ സംബന്ധിച്ച്‌ ചർച്ച നടത്തിയിരിക്കുകയാണു. സാമൂഹിക പ്രവർത്തകർ മുഖേനെ വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടു വരാനും ശ്രമങ്ങൾ നടന്നു വരികയാണ് .

Also read:  റിപബ്ലിക് ദിനം ആഘോഷിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍

അതേ പോലെ ട്രാൻസ്പോർട്ടേഷൻ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരായ മലയാളികളാ ണ് . സുരക്ഷാ പരിശോധന കർശ്ശനമായതോടെ ഇവരും ജോലിയിൽ പ്രതിസന്ധി നേരിടുകയാണ് . സുരക്ഷാ പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണു അധികൃതർ നൽകുന്ന സൂചനകൾ.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES