കുവൈറ്റിൽ ഓഗസ്റ്റ് 21 മുതൽ സ്വകാര്യ സ്‌കൂളുകൾ റഗുലർ ക്ലാസുകൾ പുനരാരംഭിക്കും.
കുവൈറ്റിൽ സ്വകാര്യ സ്കൂളുകൾ 2022/2023 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ റെഗുലർ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തി.
വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 28 ഞായറാഴ്ച മുതൽ ബാച്ചുകളായി സ്കൂൾ ആരംഭിക്കും. പിന്നീട് ആഗസ്റ്റ് 30 ചൊവ്വാഴ്ചയും, സെപ്തംബർ 4 ന് മറ്റൊരു ബാച്ചും ആരംഭിക്കും. കൂടാതെ അടുത്ത അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് നിശ്ചയിച്ചിട്ടുണ്ട്, പകർച്ചവ്യാധിക്ക് ശേഷം എല്ലാറ്റിനും വില ഉയർന്നിട്ടും സ്കൂളുകളിൽ ഫീസ് വർധിപ്പിക്കില്ല.