കുവൈറ്റിലെ മലയാളി സാംസ്‌കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന തൃശൂര്‍ വടക്കാഞ്ചേ രിയില്‍ കൂടിയേടത്ത് രാമചന്ദ്രന്‍(റാംജി-61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് നാട്ടില്‍ ചികി ത്സയിലായിരുന്നു അദ്ദേഹം.
കുവൈറ്റ് : കുവൈറ്റിലെ മലയാളി സാംസ്‌കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന തൃശൂര്‍
വ ടക്കാഞ്ചേരിയില്‍ കൂടിയേടത്ത് രാമചന്ദ്രന്‍(റാംജി-61) അന്തരി ച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരു ന്നു അദ്ദേഹം.
കുവൈത്ത് എയര്‍വെയ്‌സില്‍ എഞ്ചിനീയര്‍ ആയിരുന്ന അദ്ദേ ഹം ഏറെക്കാലം മാധ്യമ രംഗത്തും സജീവ സന്നിധ്യമായിരുന്നു. ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ടിവി എന്നീ മാധ്യമങ്ങളുടെ കുവൈത്ത് പ്രതിനിധിയായും ഏറെക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കു വൈറ്റിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മല യാളി മീഡിയ ഫോറം (എംഎംഎഫ്) സ്ഥാപക ജനറല്‍ കണ്‍വീ നറായിരുന്നു. പത്തു വര്‍ഷം മുമ്പാണു നാട്ടിലേക്ക് മടങ്ങിയത്.
തൃശൂര്‍ വടക്കാഞ്ചേരി പിലക്കാട് വെട്ടിയംകുന്നത്ത് രാവുണ്ണി നായരുടെയും കൂടിയേടത്ത് ദാക്ഷായണി ടീ ച്ചറുടെയും മകനാണ്. ഭാര്യ: ഉഷ. മക്കള്‍: ദേവിക,വിനായക്. പ്രസന്ന ഏക സഹോദരിയാണ്.











