കുവൈറ്റില്‍ കലകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ (ടിആര്‍എഎസ്എസ്‌കെ)നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് : കുവൈറ്റില്‍ കലകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ തൃശൂര്‍ അ സോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ (ടിആര്‍എഎസ്എസ്‌കെ)നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലോക രക്തദാന ദിനചാരണത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ സഹകരണത്തോടെ അദാന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററിലായിരുന്നു ക്യാമ്പ് സംഘടി പ്പിച്ചത്. ക്യാമ്പിലെത്തി നിരവധി പേര്‍ രക്തദാന ദിനചാരണത്തില്‍ പങ്കാളികളായി.
ടിആര്‍എഎസ്എസ്‌കെ പ്രസിഡന്റ് ബിവിന്‍ തോമസ് ക്യാമ്പ് ഉദഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ് സ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ പ്രതിനിധി ബിജി മുരളി,ടിആര്‍എഎസ്എസ്‌കെ ട്രഷറര്‍ രജീഷ് ചിന്നന്‍, സാമൂഹിക ക്ഷേമ സമിതി ജോയിന്റ് കണ്‍വീനര്‍ ദില്‍ജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പി ച്ചു. ടിആര്‍എഎസ്എസ്‌കെ സെക്രട്ടറി സിസില്‍ കൃഷണന്‍ സ്വാഗതവും ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റര്‍ പ്രതിനിധി നളിനാക്ഷന്‍ നന്ദിയും പറഞ്ഞു.