കുവൈത്ത് സിറ്റി: ശൈത്യകാലം വരാനിരിക്കെ പ്രതിരോധ മുൻ കരുതലുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള 43 മെഡിക്കൽ സെന്ററുകളിലും 14 ആശുപത്രികളിലും ശൈത്യകാല രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
അൽ അസിമ ആരോഗ്യ മേഖലയിൽ, അമിരി ഹോസ്പിറ്റലിലെ പ്രിവന്റീവ് മെഡിക്കൽ വാർഡ് ഉൾപ്പെടെ 14 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകുന്നുണ്ട്.ഫർവാനിയയിൽ ഒമ്പത്, അഹമ്മദിയിൽ ഏഴ്, ജഹ്റയിൽ അഞ്ച്, മുബാറക് അൽ ബീറിൽ മൂന്ന്, സബാഹ്, ഇബ്ൻ സീന എന്നിവയുൾപ്പെടെ നിരവധി ആശുപത്രികളിൽ പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാണ്. ഇൻഫ്ലുവൻസ, ശ്വാസകോശ അണുബാധകൾ എന്നിവക്കെ തിരെ ഈ വർഷത്തെ വാക്സിനേഷൻ കാമ്പയിൻ ഞായറാഴ്ച മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
