യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷര്‍ക്കും
ഡോക്ടര്‍മാര്‍ക്കും ഇളവ് ലഭിക്കും
കുവൈത്ത് സിറ്റി : പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കി വരുന്ന വീസ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവെയ്ക്കുകയാണെന്ന് കുവൈത്ത് ആഭ്യന്തര വകുപ്പ് അറിയിച്ചു.
പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കി വരുന്ന വീസിറ്റ് വീസയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ ആറു ഗവര്‍ണറേറ്റുകള്‍ക്കും നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡോക്ടര്‍മാര്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവു അനുവദിച്ചിട്ടുണ്ട്. അതേസമയം, വീസ നിലവില്‍ ലഭിച്ചു കഴിഞ്ഞുവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.
പുതിയ നിയമ ക്രമീകരണം നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ദര്‍ശക, കുടുംബ വീസകള്‍ നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ പറയുന്നു.
മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് താല്‍ക്കാലികമാണെങ്കിലും പുതിയ തീരുമാനം തിരിച്ചടിയായിട്ടുണ്ട് പ്രസവം, രോഗം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഉറ്റവരുടെ സാമീപ്യം ആഗ്രഹിച്ച് വീസയ്ക്ക് അപേക്ഷിക്കാനിരുന്നവര്‍ക്കാണ് പുതിയ തീരുമാനം തിരിച്ചടിയായിട്ടുള്ളത്. താമസിയാതെ കുടുംബ, വിസിറ്റ് വീസകള്‍ അനുവദിച്ചു തുടങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രാവാസികള്‍.