ലോക ബൈസൈക്കിള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ സൈക്കിള്‍ റാലിയില്‍ നൂറിലധികം പേര്‍ അണിനിരന്നു. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ചടങ്ങിന് നേതൃത്വം നല്‍കി.
കുവൈത്ത് സിറ്റി : ഇന്ത്യ പരിസ്ഥിതി വാരാചരണത്തിന് മുന്നോടിയായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ റാലി നടത്തി.
പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനും ജൈവ ജന്തു വൈവിധ്യത്തെ ലോക സമക്ഷം ഉയര്‍ത്തിക്കാട്ടുന്നതിനുമാണ് പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുന്നത്.
വൃക്ഷത്തോട്ടങ്ങളും ഔഷധ സസ്യങ്ങളും ഉള്ള ദ്വീപുകളും നദികളും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രാരചനാ മത്സരം, ക്വിസ് മത്സരം, എന്നിവയും വെര്‍ച്വല്‍ പരിപാടികളും ക്ലാസിക്കല്‍ നൃത്ത പരിപാടികളുടെ ഗ്രാന്‍ഡ് ഫിനാലെയും പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ആദാസി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റേയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റേയും ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികത്തിന്റേയും സംയുക്താഘോഷത്തിന്റെ ഭാഗമായാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്,