കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രമാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്.
കുവൈത്ത് സിറ്റി : രാജ്യത്ത് ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പെരുന്നാള്‍ നമസ്‌കാരത്തിന് ഈദ് ഗാഹുകളില്‍ അനുമതി നല്‍കിയിരുന്നില്ല.
ഇക്കുറി കോവിഡ് നിരക്കുകള്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകളെങ്കിലും ഈദ് ഹാഹ് നിസ്‌കാരത്തിന് അധികൃതര്‍ അനുമതി നല്‍കിയുന്നില്ല.
അതേസമയം, മതകാര്യ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ മാനിച്ച് ഈദ് നമസ്‌കാരം നടത്താന്‍ ധാരണയാകുകയായിരുന്നു.
പള്ളികളില്‍ മാത്രമായി ഈദ് നമസ്‌കാരം ഒതുക്കുമ്പോള്‍ പലര്‍ക്കും ഇതില്‍ പങ്കെടുക്കാനാകാതെ പോകുമെന്നും വിശ്വാസികളുടെ വിഷമ സ്ഥിതി മനസിലാക്കി ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കണമെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
മതകാര്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളിലും സെന്റെുകളിലും മൈതാനങ്ങളിലും മാത്രമേ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതിയുള്ളു.
കുവൈത്ത് മതകാര്യ മന്ത്രി ഷെയ്ഖ് ഈസ അല്‍ കന്ദരി, ആഭ്യന്തര മന്ത്രി ഷെയ്ഖ് അല്‍ നവാഫ് അല്‍ സബാഹ് എന്നിവരാണ് സ്ഥിതിഗതികള്‍ വിലയിരുത്തി പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയത്.