കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിനി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ചന്നപട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
കുവൈത്ത് സബ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയിലായി ചികിത്സയിലായിരുന്നു. കുവൈറ്റി ല്‍ ഹോം നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. കൊല്ലം പുനലൂര്‍ സ്വദേശി ബിജുവാണ് ഭര്‍ ത്താവ്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം കുവൈത്തില്‍ സംസ്‌കരിക്കും.