പുതപ്പുകള്‍ക്കും ഗാര്‍ബേജ് ബാഗുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയില്‍ 3,24,000 പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തി യത്.
കുവൈത്ത് : ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്തുക്കളുടെ വന്‍ശേഖരം പിടികൂടി. നിരോധിത പുകയില ഉത്പന്നങ്ങളാണ് കടത്താന്‍ ശ്രമിച്ചത്. സാധന ങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു നിരോധിത പുകയില വസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് എത്തിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ പുതപ്പുകള്‍ക്കും ഗാര്‍ബേജ് ബാഗുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയില്‍ 3,24,000 പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തി യത്. ഇന്ത്യയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു കൊണ്ട് വന്നതെന്ന് കസ്റ്റംസ് അറിയിച്ചു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.