കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഇന്ത്യൻ എംബസി ഒരുക്കുന്ന ഓപ്പൺ ഹൗസ് ഈ വ്യാഴാഴ്ച നടത്തപ്പെടും. പരിപാടി കുവൈത്ത് സിറ്റിയിലുളള BLS സെന്ററിൽ വച്ച് ഉച്ചയ്ക്ക് 11.30ന് ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ 10.30 മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക്, എംബസിയിലുളള ഉന്നത ഉദ്യോഗസ്ഥർ, മറ്റ് അധികൃത പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളാകും.
പ്രവാസികൾ നേരിട്ട് പങ്കെടുക്കുന്നതിനും അവരുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്നതിനുമുള്ള സുവർണാവസരമാണ് ഈ ഓപ്പൺ ഹൗസ്. തൊഴിൽ, താമസം, നിയമപരമായ വിഷയങ്ങൾ, സമൂഹാരോഗ്യ സംബന്ധിച്ച സംശയങ്ങൾ തുടങ്ങിയവ പങ്കുവെക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ചാനലുകൾ സന്ദർശിക്കുക.