പൊലീസ് കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നോട്ടീസ് നല്‍കി. ബി ജെ പിക്കുവേണ്ടി എത്തിച്ച മൂന്നരക്കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ട കേസിലാണ് നടപടി
തിരുവനന്തപുരം : കള്ളപ്പണക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോ ദ്യംചെയ്യും. ചൊവ്വാഴ്ച രാവിലെ പത്തിന് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകണം. പൊലീസ് കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നോട്ടീസ് നല്‍കി. ബി ജെ പിക്കുവേണ്ടി എത്തിച്ച മൂന്ന രക്കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ട കേസിലാണ് നടപടി.
തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ബി.ജെ.പി സംസ്ഥാനത്തെത്തിച്ച ഫണ്ടാണ് കവര്‍ന്നത് എന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്തേക്കുമെന്ന സൂച നകള്‍ ഉണ്ടായിരുന്നു. പൊലീസുമായി സഹകരിക്കേണ്ടതില്ല എന്നാണ് ബിജെപി തീരു മാനം. ചോ ദ്യം ചെയ്യാന്‍ ഹാജരാകേണ്ടതില്ലെന്ന് ബി ജെ പി നേതൃത്വം നിലപാടെടുത്തിരിക്കുന്ന സാഹചര്യ ത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാ കാന്‍ തയ്യാറായേക്കില്ല എന്നാണ് സൂചന.