കോഴിക്കോട് സ്വദേശികളായ ആബിദ് -ഫറ ദമ്പതികളുടെ മകളാണ് ചികിത്സയിലിരിക്കെ മരിച്ചത്
ജിദ്ദ : കുളിമുറിയില്‍ ബക്കറ്റില്‍ നിറച്ചു വെച്ചിരുന്ന വെള്ളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് വയസ്സുകാരിയുടെ ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട് കുറ്റിച്ചിറ ആബിദ്-ഫറ ദമ്പതികളുടെ മകള്‍ റെനയാണ് മരിച്ചത്.
ഒരാഴ്ചയായി ദമാമിലെ അല്‍മന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് പതിയെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് കരുതിയിരുന്നവരെ നിരാശരാക്കിയാണ് മരണം തട്ടിയെടുത്തത്.
ജുബൈലിലെ താമസയിടത്തുവെച്ചാണ് അത്യാഹിതം ഉണ്ടായത്. റയാന്, റിനാദ് എന്നിവര്‍ സഹോദരങ്ങളാണ്.