‘കുറച്ചു കഴിഞ്ഞു എന്തോ തടയും പോലെ തോന്നി, ഞെട്ടി നോക്കിയപ്പോള്‍ അയാളുടെ കൈ എന്റെ ദേഹത്ത് ; ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് നടി അനഘ രമേശ്

angha new

ബസ് യാത്രയ്ക്കിടെ തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമണത്തെക്കുറിച്ച് തുറ ന്നു പറഞ്ഞ് നടി അനഘ രമേശ്. അനഘയും കുടുംബവും ഗുരുവായൂരില്‍ പോയി കോഴിക്കോടേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവമുണ്ടായത്. തനിക്കൊപ്പം സീ റ്റില്‍ ഇരുന്നിരുന്ന ആള്‍ ഉറങ്ങുന്ന സമയത്ത് ശരീരത്തില്‍ കടന്നു പിടിക്കുകയായിരു ന്നു – അനഘ പറയുന്നു. ചെയ്ത തെറ്റിന് മാപ്പ് പറയാന്‍ അയാള്‍ തയ്യാറായില്ലെന്നും, തുടര്‍ന്ന് പൊലീസിനെ സമീ പിക്കേണ്ടി വന്ന ദുരനുഭവമാണ് അനഘ പങ്കുവച്ചിരി ക്കുന്നത്. എന്നാല്‍ അയാളുടെ കുടുംബത്തെ ഓര്‍ത്ത് കേസാക്കാതെ വിട്ടുവെന്നും അനഘ വ്യക്തമാക്കി

അനഘയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ ഗുരുവായൂര്‍ പോയി തിരിച്ചു വരുന്ന വഴി ബസ് സമരം ആയതിനാല്‍ നേരത്തെ ഞങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ബസ് താമസിച്ചാണ് ഗുരുവായൂര്‍ സ്റ്റാന്‍ ഡില്‍ എത്തിയത്. ഞാന്‍, അച്ഛന്‍, അമ്മ, അ നിയത്തി അത്രയും പേരാണ് ഉണ്ടായിരുന്നത്. അതില്‍ അച്ഛനും ഞാനും വേറെ വേറെ സീറ്റില്‍ ആണ് ഇരിക്കേണ്ടി വന്നത് ഞാന്‍ ബസ് കയറുമ്പോള്‍ എന്റെ സീറ്റില്‍ ഒരു പയ്യനും പെണ്‍കുട്ടിയും ഇരുന്നിരു ന്നു. ഞാന്‍ ടിക്കറ്റ് കാണിച്ചതും ആ പയ്യന്‍ മാറിത്തന്നു. ഇടയ്ക്ക് വച്ച് ആ പെണ്‍കുട്ടിയും ബസില്‍ നിന്ന് ഇറ ങ്ങിപ്പോയി. പിന്നെ സീറ്റിനടുത്തായി നിന്നിരുന്ന ആ പയ്യനെ തള്ളിമാറ്റി കൊണ്ട് ഒരാള്‍ എന്റെ അടുത്ത് വന്നിരുന്നു. ഒരു സഹയാത്രികയയോട് ചോദിക്കുന്ന നോര്‍മല്‍ ആയ കുറച്ചു കാര്യങ്ങള്‍ അയാള്‍ എന്നോ ട് ചോദിച്ചു അതിനു ഞാന്‍ മറുപടിയും നല്‍കി.

‘എന്റെ ഈ തുറന്നു പറച്ചില്‍ നാളെ കുറച്ചു പെണ്‍കുട്ടികള്‍ക്കെങ്കിലും പ്രതികരിക്കാന്‍ ഉള്ള ധൈര്യം കൊടുത്താല്‍. ഞാന്‍ ഒരു പാട് യാത്ര ചെ യ്യുന്ന ആ ളാണ്. അതും ഒറ്റയ്ക്ക് 2-3 മണിക്ക് യാത്ര ചെയ്തിട്ടും ഉണ്ട്. എന്നിട്ടും എനിക്ക് ആ ദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. നമ്മുടെ നാട്ടിലെ സിസ്റ്റ ത്തെ ഒരുകാല ത്തും മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ മാറ്റാന്‍ പറ്റു ന്ന ഒന്നുണ്ട്. നമ്മുടെ മനസിലെ ഭയം. എന്ന് നിങ്ങള്‍ പ്രതികരിക്കാന്‍ തുട ങ്ങുന്നുവോ അന്നു മുതല്‍ നിങ്ങള്‍ക്കും പേടി ഇല്ലാതെ ജീവിക്കാന്‍ തുട ങ്ങാം, പകല്‍ പോലെ രാത്രികളും’.

അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളായതിനാല്‍ ഞാന്‍ ഇയര്‍ ഫോണ്‍ വച്ചിരുന്നു. അതിനിട യില്‍ പലപ്പോഴായി അയാള്‍ ഓവര്‍ ആയി എന്റെ ഭാഗത്തേക്ക് ചെരിയുക, ബസില്‍ പിടിക്കാന്‍ ആയി ഒരു സ്റ്റാന്‍ഡ് ഉണ്ട്. അതില്‍ പിടിച്ച് കൈ എന്റെ ഭാഗത്തേക്ക് കൊണ്ട് വരുക തുടങ്ങിയ കാര്യങ്ങള്‍ ചെ യ്യാന്‍ തുടങ്ങി. അയാള്‍ മനഃപൂ ര്‍വം ആണോ അല്ലാതെയാണോ ചെയ്യുന്നത് എന്നറിയാന്‍ പറ്റാത്തതി നാല്‍ ഞാന്‍ ഒന്നും പറയാന്‍ പോയില്ല. ഇടയില്‍ ഞാന്‍ ഉറങ്ങിപ്പോയി, കുറച്ചു കഴിഞ്ഞു. എന്തോ തടയും പോലെ തോന്നി, ഞെട്ടി നോക്കിയപ്പോള്‍ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകു ന്നതായി ഞാന്‍ കണ്ടത്.

ഞാന്‍ ഉറക്കം ഉണര്‍ന്നതും അയാള്‍ കൈ മാറ്റി. പിന്നെ ഫോണിലെ ക്യാമറ അയാള്‍ അറിയാതെ ഓണ്‍ ആക്കി വച്ചു. ഞാന്‍ കണ്ടത് കൊണ്ടാകാം അല്ലെങ്കില്‍ പിന്നെ ഞാ ന്‍ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ടാവ ണം അയാള്‍ പിന്നെ അതിനു മുതിര്‍ന്നില്ല. ബസ് സ്റ്റാന്‍ഡ് എത്തുന്നത് വരെ ഞാന്‍ ഒരുപാടു ആലോചി ച്ചു എന്തു ചെയ്യണം. ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നെകില്‍ ഒരു മിനിറ്റ് പോലും ചിന്തിക്കാതെ പ്രതികരിച്ചേനേ. ഞാന്‍ തികഞ്ഞ പുരോഗമനവാദി ആണെങ്കില്‍ എന്റെ അച്ഛനും അമ്മയും കറ പിടിച്ചു കിടക്കുന്ന പഴയ സമൂഹത്തിന്റെ ശേഷിപ്പാണ്. ഞാന്‍ ഇന്ന് പ്രതികരിക്കാതെ പോയാല്‍ അത് അയാള്‍ക്ക് ഒരു അവസരമാ കും. ബാക്കി നൂറു പെണ്‍കുട്ടികളോട് ഇതു പോലെ ചെയ്യാന്‍ ധൈര്യം കൊടുക്കുന്നത് ആയിരിക്കും. ഞാ ന്‍ പ്രതികരിച്ചു.

ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ അയാളോട് മാപ്പ് പറയാന്‍ പറഞ്ഞു, അയാള്‍ എന്തിനെന്നു ചോദിച്ചു. കാര്യം ഉച്ചത്തില്‍ വിശദീകരിച്ചു കൊടുത്ത പ്പോള്‍ അയാള്‍ മാപ്പ് പറഞ്ഞു, അ തും ഒരു ഒഴുക്കന്‍ മട്ടില്‍. ഞാന്‍, അത് പോരാ എന്റെ കാല്‍ തൊട്ടു മാപ്പ് പറയാന്‍ പറഞ്ഞു. അതിന് അയാള്‍ തയാറായില്ല എന്ന് മാത്ര വുമല്ല ഒന്നും സംഭവിക്കാത്തത് പോലെ അയാള്‍ അഭിനയിക്കാനും തുടങ്ങി.

ഇതിനിടയില്‍ നട്ടെല്ല് ഇല്ലാത്ത കുറെ മനുഷ്യന്‍മാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. കണ്ടക്ടര്‍ വന്നു പരാതി ഉ ണ്ടോ എന്ന് ചോദിച്ചു. ഒരു കുലുക്കവും ഇല്ലാതെ നില്‍ക്കുന്ന അ മനുഷ്യമൃഗത്തെ കണ്ടപ്പോള്‍ എനിക്ക് പരാതി ഉണ്ടെന്ന് ഉറപ്പിച്ചു. 2 ലേഡീസ് പൊലീസ് വന്നു കാര്യങ്ങള്‍ ഒക്കെ തിരക്കി. മാഡം ഒന്ന് സ്റ്റേഷന്‍ വരെ വരണം ഞങ്ങളും കൂടെ വരാം എന്ന് പറഞ്ഞു. ഞാന്‍ അവരുടെ കൂടെ പോയി. അതുവരെ ഒരു തരി കുറ്റബോധം പോലും ഇല്ലാത്ത അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

‘എന്നെ ഇതില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണം, മറ്റൊരു കേസ് പോലെ അല്ല ഇത്, ഞാന്‍ നല്ലൊരു കുടുബത്തില്‍ ജനിച്ചതാണ്, പറ്റിപ്പോയി’ തുടങ്ങി ഒരോന്നാ യി പറയാന്‍ തുടങ്ങി. വളരെ നല്ല രീതിയില്‍ ആണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഉള്ള പൊലീസുകാരും കെഎസ്ആര്‍ടി സി ജീവനക്കാരും എന്നോട് പെരുമാറിയത്. പൊലീസ് എന്നെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിച്ചില്ല. ഒന്നുകില്‍ മാഡത്തിന് കേസ് കൊടുക്കാം അല്ലെങ്കില്‍ ഇവിടെ വച്ച് തീര്‍പ്പാക്കി വിടാം എന്ന് പറഞ്ഞു. ഞാന്‍ ഫസ്റ്റ് ആലോചിച്ചത് അയാളുടെ ഫാമിലിയെപ്പറ്റി ആണ്. ഇത് അറിയുമ്പോള്‍ ഉള്ള അവരുടെ മാനസികാവസ്ഥ. പിന്നെ അയാളുടെ ഭാര്യ ഫിനാന്‍ഷ്യലി ഇന്‍ഡിപെ ന്‍ഡന്റ് അല്ലെങ്കില്‍ വേറെ ഒരു ഗതിയും ഇല്ലാതെ ജീ വിതകാലം മുഴുവന്‍ ഇതും മനസ്സിലാക്കി അയാളുടെ കൂടെ ജീവിക്കേണ്ടി വരും.

ഇനി ഞാന്‍ പരാതി ഉണ്ടെന്നു പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ. എന്തു സംഭവിക്കും. നമ്മുടെ നാട്ടില്‍ ഉള്ള ഈ വൃത്തികെട്ട സിസ്റ്റം മാറാത്ത ഇടത്തോളം കാലം എനിക്കും നീതി കിട്ടാന്‍ പോകുന്നില്ല. എന്നെ സംബ ന്ധിച്ചിടത്തോളം അയാള്‍ കഴിഞ്ഞ കുറച്ചു സമയം കടന്നു പോയ മാനസിക സമ്മര്‍ദ്ദം ആണ് എനിക്ക് അ യാള്‍ക്ക് കൊടുക്കാന്‍ ഉള്ള ഏറ്റവും വലിയ ശിക്ഷ. ആ കുറച്ചു നിമിഷങ്ങള്‍ അയാള്‍ ജീവിതത്തില്‍ ഒരി ക്കലും മറക്കാന്‍ പോകുന്നില്ല.

എന്റെ ഈ തുറന്നു പറച്ചില്‍ നാളെ കുറച്ചു പെണ്‍കുട്ടികള്‍ക്കെങ്കിലും പ്രതികരിക്കാന്‍ ഉള്ള ധൈര്യം കൊടുത്താല്‍. ഞാന്‍ ഒരു പാട് യാത്ര ചെയ്യുന്ന ആളാണ് അതും ഒറ്റയ്ക്ക് 2-3 മണിക്ക് യാത്ര ചെയ്തിട്ടും ഉണ്ട്. എന്നിട്ടും എനിക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. നമ്മുടെ നാട്ടിലെ സിസ്റ്റത്തെ ഒരുകാലത്തും മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ മാറ്റാന്‍ പറ്റുന്ന ഒന്നുണ്ട്. നമ്മുടെ മനസ്സിലെ ഭയം. എന്ന് നിങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ നിങ്ങള്‍ക്കും പേടി ഇല്ലാതെ ജീവിക്കാന്‍ തുടങ്ങാം, പകല്‍ പോലെ രാത്രികളും.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES