പ്രദേശിക പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയ സംഘം തങ്ങളോട് പ ണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പട്ടികവര്‍ഗക്കാരി പത്മിനി പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കി കുടിയൊഴിപ്പിക്കുമെന്നാണ് ഭീഷ ണി. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. അനാഥായത്തിനാണെന്ന വ്യാ ജേനയാണ് പണം ആവശ്യപ്പെട്ടത്
കൊച്ചി : ദരിദ്ര ദലിത് കുടുംബത്തെ ഭീഷണിപ്പെടുത്തി പുറമ്പോക്കില്‍ നിന്ന് ഇറക്കി വിടാനുള്ള നീക്കത്തി ല്‍ പ്രതിഷേധം. കാക്കനാട് വിഎസ്എന്‍എല്‍ റോഡില്‍ കാളങ്ങാട്ട്മൂലയില്‍ കൈവശ പുറമ്പോക്കില്‍ താമസിക്കുന്ന പി വി പുരുഷനും ഭാര്യ പത്മിനിയും ഉള്‍പ്പെടുന്ന കുടുംബത്തിനെതിരെ പത്രത്തില്‍ വാര്‍ ത്ത നല്‍കി അനധികൃത കൈയേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കാനുള്ള നീക്കത്തിലാണ് പ്രതിഷേ ധം.
പ്രദേശിക പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയ സംഘം തങ്ങളോട് പണം ആവശ്യപ്പെട്ട് നി രന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പട്ടികവര്‍ഗക്കാരി പത്മിനി പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ പ രാതി നല്‍കി കുടിയൊഴിപ്പിക്കുമെന്നാണ് ഭീഷണി.ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. അനാഥായത്തിനാണെന്ന വ്യാജേനയാണ് പണം ആവശ്യപ്പെട്ടത്.
കാക്കനാടും സമീപ പ്രദേശങ്ങളിലും വന്‍കിടക്കാരും സാമ്പത്തിക ശേഷിയുള്ളവരും ഏക്കറ് കണക്കിന് റവന്യു പുറമ്പോക്കാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും കാണാതെ പത്രവാര്‍ത്ത യുടെ മറവില്‍ സാധാരണ മനുഷ്യരെ ഭീഷണപ്പെടുത്തി കുടിയൊഴിപ്പിക്കാനുള്ള നീക്കം ചെറുത്ത് തോല്‍ പ്പിക്കുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെ പി എം എം എസ് സംസ്ഥാന ഖജാന്‍ജി സി എ ശിവന്‍ പറ ഞ്ഞു. ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ വരെ പതിച്ച് നല്‍കാന്‍ വ്യവസ്ഥയുള്ള നാട്ടിലാണ് പട്ടികവര്‍ഗ ക്കാരിയെ അഞ്ച് സെന്റ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ കുടിലില്‍ നിന്നും ഇറക്കി വിടാനുള്ള ശ്രമം.
നിരവധി പട്ടിക വിഭാഗ കുടുംബങ്ങളാണ് കാക്കനാട് പ്രദേശത്ത് പുറമ്പോക്കുകളില്‍ കുടില്‍ കെട്ടി താമ സിക്കുന്നത്. അധികാരികളെ സ്വാധീനിച്ച് പട്ടയം വാങ്ങി നല്‍കുന്ന സംഘം പിന്നീട് തുച്ഛമായ വില നല്‍ കി ഭൂമി തട്ടിയെടുക്കുകയാണ്. നാട്ടില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്ന ദരിദ്ര കുടുംബങ്ങ ളുടെ തൊഴിലും ജീവനോപധികളും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. പത്മിനിയും കുടുംബവും അഭിമു ഖീകരിക്കുന്ന സമാനമായ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന നിരവധി കുടുംബങ്ങള്‍ കാക്കനാട്ടില്‍ താമ സിക്കുന്നുണ്ട്. ഭൂമാഫിയ സംഘങ്ങളുടെ ഭീഷണിക്കും ചൂഷണത്തിനും ഇരയാകുന്ന പട്ടികജാതി കുടും ബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന പുറമ്പോക്കില്‍ പട്ടം ന ല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെപിഎംഎസ് ആവശ്യപ്പെട്ടു.
കാക്കനാട് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ കെപിഎംഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി വി രാജു, പി പി മോഹനന്‍, പി വി വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു.