കിഴക്കമ്പലം പഴങ്ങനാട് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് സ്ത്രീകള്‍ നിയന്ത്രണംതെറ്റിയ കാറിടിച്ച് മരിച്ചു. കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു
കൊച്ചി:കിഴക്കമ്പലം പഴങ്ങനാട് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് സ്ത്രീകള്‍ നിയന്ത്രണംതെറ്റിയ കാറിടിച്ച് മരിച്ചു.കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറാണ് മരിച്ചത്.
രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് അപകട ത്തില്‍പ്പെട്ടത്. ഡോക്ടര്‍ സ്വപ്ന അപകട സ്ഥ ലത്ത് വെച്ചാണ് മരിച്ചത്. പരിക്കേറ്റ കാല്‍നട യാത്രക്കാ രായ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകള്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആ ശുപത്രി അധികൃതര്‍ അറിയിച്ചു
ശനിയാഴ്ച പുലര്‍ച്ചെ കിഴക്കമ്പലം പഴങ്ങനാട്ടാണ് അപകടം നിയന്ത്രണം വിട്ട വാഹനം റോഡരികി ലേക്ക് കയറുകയും അപകടം സംഭവിക്കുകയായിരുന്നു. പ്രഭാത നടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറില്‍ രോഗിക്കൊപ്പമുണ്ടായി രുന്ന ഒരാള്‍ക്ക് കാലിന് പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്.












