ഞായറാഴ്ച രാവിലെ ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോട് മുഗു സ്വദേശി അബൂബക്കര്‍ സിദ്ദിഖ്(32)ആണ് മരിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊല പാതകത്തിന് കാരണം. സിദ്ദീഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.
കാസര്‍ക്കോട്: ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ കുമ്പളയില്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടു ത്തി. ഞായറാഴ്ച രാവിലെ ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോട് മുഗു സ്വദേശി അബൂബക്കര്‍ സിദ്ദി ഖ്(32)ആണ് മരിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാ രണം. സിദ്ദീഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.
രണ്ട് പേര്‍ ചേര്‍ന്ന് ഉച്ചയ്ക്കായിരുന്നു സിദ്ദീഖിനെ കൊണ്ടുപോയത്. മൃതദേഹത്തില്‍ പരിക്കുകളും കാല്‍പാദത്തിനടിയില്‍ നീലിച്ച പാടുകളുമുണ്ടെന്ന് പൊലീസ് അറിയി ച്ചു.രണ്ട് ദിവസം മുമ്പ് സിദ്ദീ ഖിന്റെ സഹോദരന്‍ ഉള്‍പ്പെടെ രണ്ട് ബന്ധുക്കളെ ഇത്തരത്തില്‍ പിടിച്ചുകൊണ്ടു പോയിരു ന്നതാ യും ഇതിന്റെ പശ്ചാത്തലത്തിലാണ് സിദ്ദീഖ് നാട്ടിലെത്തിയതെന്നുമാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.