കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഖ്യപ്രതിയും മു ന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് ശി ക്ഷവിധിച്ച് കോടതി. കുംഭകോണ വു മായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചത്
പട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഖ്യപ്രതിയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് ശിക്ഷവിധിച്ച് കോടതി. കുംഭകോ ണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചത്. കഴിഞ്ഞ ദിവസം ലാലു കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേ ക കോടതി കണ്ടെത്തിയിരുന്നു.
99 പ്രതികളുള്ള കേസില്‍ 46 പേര്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിച്ചത്. തെളിവുകളുടെ അഭാവ ത്തില്‍ കേസില്‍ പ്രതികളായ 6 സ്ത്രീകള്‍ ഉള്‍പ്പെടെ 24 പേരെയാ ണ് കോടതി വെറുതെ വിട്ടത്. കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിലാണ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാ ണ് വിധി പ്രസ്താവനയും ശിക്ഷാവിധിയുമുണ്ടായത്.
ഡൊറാന്‍ഡ ട്രഷറിയില്‍ നിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നതാണ് അഞ്ചാമത്തേ തും അവസാനത്തേതുമായ കേസ്. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യത്തെ നാലു കേസുകളിലും ലാലുവിനു തടവു ശിക്ഷ ലഭിച്ചിരുന്നു. ലാലു യാദവ് ബിഹാര്‍ മുഖ്യമന്ത്രി യായിരിക്കെയാണു മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയ ത്.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ
ജീവിതം മാറ്റിമറിച്ച അഴിമതിക്കേസ്
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതം മാറ്റിമറിച്ച അഴിമതിക്കേസാ യിരുന്നു കാലിത്തീറ്റ കുംഭകോണം. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ ഷത്തിലേറെ ജയില്‍ വാ സം അനുഭവിച്ച ലാലു നിലവില്‍ ജാമ്യത്തിലാ ണ്. ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് കാലിത്തീറ്റ കുംഭകോണവുമാ യി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ യാദവ് കുറ്റക്കാരനാണെന്ന് കോ ടതി വിധിച്ചതും ശിക്ഷ പ്രഖ്യാപിച്ചതും.നേരത്തെ ഇതുമായി ബന്ധപ്പെട്ട നാല് കേസുകളിലും യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയി രുന്നു. തുടര്‍ന്ന് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്.