ഹരിപ്പാട് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം ഇന്നു പുലര്‍ച്ചെ മൂന്നോടെയാ യിരുന്നു അപകടം. കായംകുളത്തു നിന്ന് എറ ണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ആലപ്പുഴ : കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു. കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ (25), റിയാസ് (27), ബിലാല്‍ (5), കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടന്‍ (20) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അജ്മി (23), അന്‍ഷാദ് (27 എന്നി വരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കുണ്ട്.
ഹരിപ്പാട് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം ഇന്നു പുലര്‍ച്ചെ മൂന്നോടെ യായി രുന്നു അപകടം. കായംകുളത്തു നിന്ന് എറ ണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിതവേഗത്തി ലായിരുന്നെന്നാണ് വിവരം. മണല്‍ കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളി ലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.