നീലേശ്വരം കൊല്ലംപാറയില്‍ കാറും ടിപ്പര്‍ ലോറിയും ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കാറിലു ണ്ടായവരാണ് മരിച്ചത്. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാ മ്പള്ളി സ്വദേശി അനൂഷ് ഗണേശന്‍(32), നീര്‍ക്കാനം കൊടക്കല്‍ വീട്ടില്‍ കെ.കെ. കി ഷോര്‍(20) എന്നിവരാണ് മരിച്ചത്
കാസര്‍കോട്: നീലേശ്വരം കൊല്ലംപാറയില്‍ കാറും ടിപ്പര്‍ ലോറിയും ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടാ യവരാണ് മരിച്ചത്. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാമ്പള്ളി സ്വദേശി അനൂ ഷ് ഗണേശന്‍(32), നീര്‍ക്കാനം കൊടക്കല്‍ വീട്ടില്‍ കെ.കെ. കിഷോര്‍(20) എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ മീര്‍കാനം സ്വദേശി വിനുവിനെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസ് ആശുപ ത്രിയിലേക്ക് മാറ്റി.കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്കു കരിങ്കല്ല് കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.