1001 കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം,സംസ്ഥാന കാര്‍ട്ടൂണ്‍ ക്യമ്പ്,ടോക് ഷോ,കുട്ടികളുടെ കാര്‍ട്ടൂ ണ്‍കളരി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആ ഭിമുഖ്യത്തില്‍ കേരള ലളിതക ലാ അക്കാദമി, എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണ ത്തോടുകൂടിയാണ് പരിപാ ടി
കൊച്ചി: ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേള ‘കാരിട്ടൂണ്‍’ മെയ് അഞ്ചു മുതല്‍ എട്ടു വരെ കൊച്ചിയില്‍ അഞ്ചു വേദികളില്‍ നടക്കും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആ ഭിമുഖ്യത്തില്‍ കേരള ലളിതകലാ അക്കാദമി,എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരി പാടി.പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഇ.പി.ഉണ്ണി, മഞ്ജുള്‍, പരേഷ്,അനിമേറ്റര്‍ അദിതി കൃഷ്ണദാസ് എന്നിവ രെ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
മേളയ്ക്ക് മുന്നോടിയായി ആദ്യ മലയാള കാര്‍ട്ടൂണ്‍ പിറന്ന കൊല്ലത്ത് മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് ഗസ്റ്റ് ഹൗ സില്‍ നടക്കുന്ന ചടങ്ങില്‍ കാരിട്ടൂണ്‍ പതാക സാംസ്‌കാരി ക മന്ത്രി സജി ചെറിയാന്‍ കാരിട്ടൂണ്‍ ഫെസ്റ്റി വല്‍ ഡയറക്ടര്‍ മനോജ് മത്തശ്ശേരിക്ക് കൈമാറും.അഞ്ചിന് വൈകിട്ട് അഞ്ചിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം അങ്ക ണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മേയര്‍ അഡ്വ.അനില്‍കുമാര്‍ മേള ഉദ്ഘാ ടനം ചെയ്യും. ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലെ വിവിധ ഗാലറികളില്‍ അഞ്ചു മുതല്‍ എട്ടു വരെ 1001 കാ ര്‍ട്ടൂണുകളുടെ മെഗാ പ്രദര്‍ശനം ഉണ്ടാവും.
എറണാകുളം ലളിതകലാ അക്കാദമി കലാകേന്ദ്രത്തിന്റെ അങ്കണത്തില്‍ ആദ്യ മൂന്ന് ദിവസം വൈകീട്ട് ആറിന് ടോക്ക് ഷോകള്‍ നടക്കും.അഞ്ചിന് ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന ‘യന്ത്രം ചിരിപ്പിക്കുമോ’ സംവാദത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ മനോജ് കെ ദാസും പങ്കെടുക്കും.ഇ പി ഉണ്ണിയുടെ കാര്‍ട്ടൂണ്‍ രചനയെ കുറിച്ച് കേരള മീഡിയ അക്കാദമി ഒരുക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘കറുപ്പ് വെളുപ്പിനെ വളയുമ്പോള്‍’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ആറിന് വൈകിട്ട് ‘ചിരിപ്പിക്കുന്ന ഭൂതഗണങ്ങള്‍’ സംവാദത്തില്‍ പ്രശസ്ത അനിമേറ്റര്‍ അദിതി കൃഷ്ണദാസ്, സിനിമാപ്രവര്‍ത്ത ക ആര്‍ദ്ര നമ്പ്യാര്‍, കേശവ പണിക്കര്‍ തുടങ്ങി യവര്‍ പങ്കെടുക്കും. കണ്ടിട്ടുണ്ട് എന്ന അനിമേഷന്‍ ചിത്ര വും പ്രദര്‍ശിപ്പിക്കും.
6ന് വൈകിട്ട് ‘കാക്കിക്കുള്ളിലെ ചിരി’സംവാദം നടക്കും. ധന മന്ത്രി കെ.എന്‍.ബാലഗോപാല്‍ ആമുഖ പ്ര ഭാഷണം നടത്തും.പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ അംഗ ങ്ങള്‍, പി വിജയന്‍ ഐ പി എസ് എ ന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും. കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ക്കുള്ള ക്യാമ്പ് 6, 7 തീയതികളില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ന ടക്കും.അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.കുട്ടികള്‍ക്കുള്ള ഏകദിന കാര്‍ട്ടൂണ്‍ കളരി ചാവറകള്‍ച്ചര്‍ സെന്ററില്‍ 7ന് രാവിലെ 9.45ന് ആര്‍ട്ടിസ്റ്റ് ടി.കലാധരന്‍ ഉ ദ്ഘാ ടനം ചെയ്യും. മേളയുടെ ദിനങ്ങളില്‍ വൈകീട്ട് നാലു മുതല്‍ സുഭാഷ് പാര്‍ക്കില്‍ ലൈവ് കാരിക്കേച്ചറിങ് നടക്കും.