തിരുവനന്തപുരത്തെ സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി ന്റെ(ഇഡി) പരിശോധന. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണം കേസുമായി ബന്ധപ്പെട്ടാണ് പരി ശോധന നടക്കുന്നത്.
തിരുവനന്തപുരം : തിരുവനന്തപുരത്തെ സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റിന്റെ(ഇഡി)പരിശോധന. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണം കേസുമായി ബന്ധ പ്പെട്ടാണ് പരിശോധന നടക്കുന്നത്. പാളയം എല്‍എംഎസ് ആസ്ഥാനത്തുള്‍പ്പെടെ ഒരേ സമയം നാലിട ങ്ങളിലാണ് പരിശോധന നടക്കുന്നത്.
സിഎസ്‌ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ ഗുരുതര ആരോപണ ങ്ങള്‍ ഉയര്‍ന്നിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഡിയുടെ പരി ശോധന. മെഡിക്കല്‍ കോളജിലെ സീറ്റ് കോഴയുടെ പേരില്‍ സിഎസ്‌ഐ ദക്ഷിണ കേരളാ മഹായിട വകയില്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഓഡിറ്റ് നടത്തിയപ്പോള്‍ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.കോഴ ഇടപാടില്‍ മുന്‍ ഡയറ ക്ടര്‍ ഡോ.ബന്നറ്റ് എബ്രഹാം,മുന്‍ കണ്‍ട്രോളര്‍ പി.തങ്കരാജ് മുന്‍ പ്രിന്‍സിപ്പല്‍ പി.മധുസൂദനന്‍ എന്നിവര്‍ക്കെതിരെ നിലവില്‍ കേസുണ്ട്.