കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍.കണ്ണൂര്‍ കതിരൂര്‍ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസില്‍ കെ വിഥുനെയാണ് എറണാകുള ത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊച്ചി : കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍.കണ്ണൂര്‍ ക തിരൂര്‍ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസില്‍ കെ വിഥുനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കെ വിഥു. ഇതേ ത്തുടര്‍ന്നാണ് പൊലീസ് കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരു ന്നത്. കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനാണ് വിഥുന്‍.
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകരമാണ് വിഥുനെ നാടുകടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേ ശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആ റ് മാസത്തേക്ക് ഇയാളെ വിലക്കിയിരുന്നു.