ഈ ദല്ലാള്‍ എന്ന് പറയുന്നയാള്‍ എന്റെയടുത്ത് വന്നപ്പോള്‍ നിങ്ങള്‍ ഇറങ്ങിപ്പോകണം എന്നു പറഞ്ഞ യാളാണ് ഞാന്‍. കേരള ഹൗസില്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കു മ്പോ ഴാണ് അയാള്‍ എന്റെയടുത്ത് വന്നത്. അപ്പോഴാണ് ഞാന്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. അത് സതീശന്‍ പറയുമോ എന്നറിയില്ല. അ ത് പറയാന്‍ വിജയന് മടിയില്ല.- മു ഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറഞ്ഞു
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ട് കണാതെ പ്രതിക രിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയി ല്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘വിചിത്രമായ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം അവതരിപ്പിച്ചത്. ഈ സര്‍ക്കാര്‍ അധികാ രത്തിലേറി മൂന്നാം ദിവസം ഏതോ ദല്ലാളിനെ വിളിച്ചുവരുത്തി പ രാതി സ്വീകരിച്ചു എന്നാണ് അവര്‍ പറ യുന്നത്. ദല്ലാളിനെ അവിടെ ഇരിക്കുന്നവര്‍ക്ക് നന്നായി അറിയാം. സതീശനും വിജയനും തമ്മില്‍ ചില വ്യ ത്യാസങ്ങളുണ്ട്. അത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പേയുണ്ട്. ഈ ദല്ലാള്‍ എന്ന് പറയുന്നയാള്‍ എന്റെ യ ടുത്ത് വന്നപ്പോള്‍ നിങ്ങള്‍ ഇറങ്ങിപ്പോകണം എന്നു പറഞ്ഞയാളാണ് ഞാന്‍. കേരള ഹൗസി ല്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴാണ് അയാള്‍ എന്റെയടുത്ത് വന്നത്. അപ്പോഴാണ് ഞാന്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. അത് സതീശന്‍ പറയുമോ എന്നറിയില്ല. അ ത് പറയാന്‍ വിജയന് മടിയില്ല.’- അദ്ദേഹം പറ ഞ്ഞു.
‘അതിനുശേഷം എത്രയോ വര്‍ഷമായി. ആ ദല്ലാള്‍ ഞാന്‍ ഈ സ്ഥാനത്ത് എത്തിയപ്പോള്‍ എന്റടുത്ത് വന്നു എന്നു പറയുന്നത് നിങ്ങളുടെ ആവശ്യത്തിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കഥയാണ്. എന്റടുത്ത് വരാ നുള്ള മാനസികാവസ്ഥ അയാള്‍ക്കുണ്ടാവില്ല.’- മുഖ്യമന്ത്രി പറഞ്ഞു. ‘2016ല്‍ എല്‍ഡിഎഫ് അധികാര ത്തില്‍ വന്നപ്പോള്‍ 12-1-21നാണ് പ രാതി എന്റടുത്ത് വരുന്നത്. 15-1-21ല്‍ നിയമോപദേശം തേടി. അതുമാ യി ബന്ധപ്പെട്ട് ഞാനെന്തോ പ്രത്യേക താത്പര്യത്തോടെ പരാതി എഴുതിവാങ്ങാന്‍ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അതല്ല എന്നാണ് ഇതോടെ വ്യക്തമായത്. സര്‍ക്കാര്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യ ത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. വന്ന പരാതിയിന്‍മേല്‍ നിയമ നടപടി സ്വീകരിക്കുമാത്രമാണ് ചെയ്തത്- മുഖ്യ മന്ത്രി വ്യക്തമാക്കി.











