കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊലി ഞ്ഞത് 105 ജീവനുകള്‍. കാട്ടാനശല്യം രൂക്ഷമായ പാലക്കാട് ജില്ലയിലെ ഇസ്റ്റേണ്‍ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവനന്‍ നഷ്ടമായത്
കൊച്ചി : കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞത് 105 ജീവനു കള്‍. കാട്ടാനശല്യം രൂക്ഷമായ പാലക്കാട് ജില്ലയിലെ ഇസ്റ്റേണ്‍ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക്
ജീവനന്‍ നഷ്ടമായത്. ഇസ്സ്റ്റേണ്‍ സര്‍ക്കിളിള്‍ 38 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായി. വിവരാവ കാശ നിയമ പ്രകാരം തിരുവനന്തപുരം ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡ്ന്റെ ഓഫീസാണ് കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ടത്.
കണ്ണൂര്‍ നോര്‍ത്തേണ്‍, കോട്ടയം ഹൈറേഞ്ച് എന്നീ രണ്ട് സര്‍ക്കിളുകളിള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 17 പേര്‍ വീതം കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചു. കൊല്ലം സതേണ്‍, പാലക്കാട് വൈല്‍ഡ് ലൈഫ് എ ന്നീ സര്‍ക്കിളുകളിള്‍ ഏഴ് പേര്‍ക്ക് വീതവും കോട്ടയം വൈല്‍ഡ് ലൈഫ് സര്‍ക്കിളിള്‍ ആറ് പേര്‍ക്കും തിരു വനന്തപുരം എ ബി പി സര്‍ക്കിളിള്‍ രണ്ട് പേര്‍ക്കും ജീവന്‍ പൊലിഞ്ഞു. എല്ലാ വര്‍ഷവും 20 ലേറെ പേര്‍ മരിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018ല്‍ 20, 2019ല്‍ 15, 2020ല്‍ 20,2021ല്‍ 27, 2022ല്‍ 23 എന്നിങ്ങനെയാണ് ഓരേ വര്‍ഷവും കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചത്.
അതേസമയം വന്യജീവി ആക്രണത്തില്‍ ജീവഹാനി സംഭവിക്കുന്ന വ്യക്തികളുടെ കുടുംബത്തിന് 10 ല ക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തി കേന്ദ്രവിഹി തമായി 60 ശതമാനവും ബാക്കി 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് കുടുംബത്തിന് ധനസഹായം നല്‍കുന്നത്. ഇതുവരെ സംസ്ഥാ നത്ത് 390.55 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. വിവരാവ കാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല സമര്‍പ്പിച്ച അപേക്ഷയിലാണ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡ്ന്റെ ഓഫീസ് മറുപടി നല്‍കിയത്.
വന്യജീവി ആക്രണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവഹാനി സംഭവിക്കുന്ന പാലക്കാട് ജില്ലയില്‍ അ ട്ടപ്പാടി, മുണ്ടൂര്‍, പുതുപ്പരിയാരം, വേനോലി, കൊട്ടേക്കാട്, മല മ്പുഴ, ആറങ്ങോട്ടുകുളമ്പ്, വടക്കഞ്ചേരി- മം ഗലം ഡാം, മുതലമട, കൊല്ലങ്കോട് എന്നീ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടി ലെ ആവാസ വ്യവ സ്ഥയിലെ മാറ്റമാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള പ്രധാന കാരണം.
സര്‍ക്കാര്‍ കണക്കനുസരിച്ച് ജില്ലയില്‍ 2019- 2020 കാലകഘട്ടത്തില്‍ കാട്ടാനകള്‍ വിള നശിപ്പിച്ചതിന് 117 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 9,45,997 രൂപ സര്‍ക്കാര്‍ കര്‍ ഷകര്‍ക്ക് ധനസഹായം നല്‍കി. മരണ പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 21 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തു.










