കേസില്‍ ഉള്‍പ്പെടേണ്ട രണ്ട് പ്രതികളെ ഒഴിവാക്കിയും ഒരു കിലോഗ്രാം ലഹരി മരുന്ന് മുക്കിയും കേസ് അട്ടിമറിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു
കൊച്ചി :കാക്കനാട്ടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈ സ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ച സംഭവം എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. റെയ്ഡില്‍ ഏഴ് പേരെയാണ് പിടികൂടിയത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അത് അഞ്ച് പേരായി ചു രുങ്ങി. റെയ്ഡില്‍ പിടികൂടിയ യുവതിയേയും യുവാവിനെയും ഒഴിവാക്കിയാണ് എക്സൈസ് പ്രതി കളെ കോടതിയില്‍ ഹാജരാക്കി യത്. രണ്ട് യുവതികള്‍ ഫ്ളാറ്റില്‍ ഒരു കിലോ മയക്കുമരുന്ന് ഒളി പ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കേസില്‍ ഉള്‍പ്പെടേണ്ട രണ്ട് പ്രതികളെ ഒഴിവാക്കിയും ഒരു കിലോഗ്രാം ലഹരി മരുന്ന് മുക്കിയും കേ സ് അട്ടിമറിച്ചതായി രഹസ്യാന്വേഷണ ഏജന്‍ സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ബുധനാഴ്ച പകല്‍ ഈ ഫ്ലാറ്റിലെ സിസിടിവി എക്സൈസ് സംഘം നിരീക്ഷിച്ചതിന്റെയും അവര്‍ ശേഖരിച്ച ദൃശ്യങ്ങളു ടെയും വിശദാംശം സംസ്ഥാന ഇന്റലിജന്‍സിനും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും ലഭിച്ചിരു ന്നു. എക്സൈസ് സ്‌ക്വാഡിലെ പ്രധാനിയും സിബിഐ അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്ത എക്സൈ സ് ഉന്നതനും ചേര്‍ന്നാണു കോടികളുടെ കേസ് അട്ടിമറിച്ചതെന്നും ഇന്റലിജന്‍സിനു വിവരം ലഭി ച്ചു.
റെയ്ഡ് സമയത്ത് വന്ന രണ്ട് പേരെയാണ് ഒഴിവാക്കുന്നത് എന്നാണ് മഹസറില്‍ എക്സൈസ് നല്‍ കിയ വിശദീകരണം. എന്നാല്‍ റെയ്ഡ് സമയ ത്ത് വന്നവരെ എന്തിന് പിടികൂടി എന്നും പ്രതികള്‍ ക്കൊപ്പം അവരുടെ ചിത്രങ്ങള്‍ എന്തിന് പുറത്തുവിട്ടു എന്നുമുള്ള ചോദ്യങ്ങള്‍ക്ക് എക്സൈസ് ഉ ത്തരം നല്‍കിയിട്ടില്ല. പ്രതികളില്‍ നിന്ന് മാന്‍കൊമ്പ് പിടിച്ചെടുത്തതായി സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതും മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ല.
ഏഴുപേരുടേയും ചിത്രങ്ങളും വിവരങ്ങളുമടക്കം കസ്റ്റംസ് പുറത്തുവിട്ടിരുന്നു. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയെന്ന് ആദ്യ വിവരമു ണ്ടായിരുന്നെങ്കിലും കോടതിയിലെത്തിയപ്പോള്‍ അത് 84 ഗ്രാമായി കുറഞ്ഞു. പ്രതികളുടെ എണ്ണം അഞ്ചായി ചുരുങ്ങി.
തിരുവനന്തപുരത്ത് നിന്നെത്തിയ സ്പെഷ്യല്‍ സ്‌ക്വാഡാണ് കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് എംഡിഎം എ പിടിച്ചെടുത്തത്. ഇതിനോടൊപ്പം പിടി കൂടിയ രണ്ട് പേരെ എറണാകുളം റേഞ്ച് എക്സൈസ് ഓ ഫീസിലേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസും കസ്റ്റംസും ചേര്‍ന്ന് മറ്റു രണ്ട് ഫ്ളാറ്റുകള്‍ റെയ്ഡ് ചെയ്ത് ഏഴു പേരെ പിടികൂടുന്നത്.