20ല്‍പ്പരം ചെറുകിട ഐ ടി സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഇന്‍ഫോപാര്‍ക്കില്‍ വൈകിട്ട് ആ റോടെയാണ് തീപിടുത്തമുണ്ടായത്. ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി : കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. ജിയോ ഇന്‍ ഫോപാര്‍ക്ക് എന്ന ഐടി സ്ഥാപനത്തിനാണ് തീ പി ടിച്ചത്. 20ല്‍പ്പരം ചെറുകിട ഐ ടി സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഇന്‍ഫോപാര്‍ക്കില്‍ വൈകിട്ട് ആ റോടെയാണ് തീപിടുത്തമുണ്ടായത്. ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണ മെന്നാണ് പ്രാഥമിക നിഗമനം.
അവധി ദിവസമായതിനാല്‍ വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് ഇന്ന ലെ ഇവിടെ ഉണ്ടായിരു ന്നത്. പൂര്‍ണമായും ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ച് നിര്‍ മിച്ച ബഹുനില ക്കെട്ടിടത്തിന്റെ മൂന്നാം നിലയി ല്‍ നിന്നാണ് തീ ആദ്യം പടര്‍ന്നത്. പൂര്‍ണമായും ശീതികരിച്ച കെട്ടിടത്തില്‍ എസി പാനലുകള്‍ക്കുള്ളില്‍ നിറച്ചിരി ക്കുന്ന ഗ്യാസ് തീപിടിത്തത്തിന്റെ വേഗത കൂട്ടി.
തീപിടുത്തത്തില്‍ ബഹുനില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നു.പൂര്‍ണമായും ഗ്ലാസിട്ട കെട്ടിട മായതിനാല്‍ പെട്ടെന്ന് തന്നെ തീ പടരുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ഏതാനും ജീവനക്കാര്‍ ഗ്ലാസ് വാതിലുകള്‍ വഴി പുറത്തിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെട്ടിടത്തിലെ എസി യൂണിറ്റു കളും ഗ്ലാസുകളും തീപിടിത്തത്തില്‍ പൊട്ടിത്തെറിച്ചു. ഗ്ലാസ് വാതില്‍ പൊട്ടിത്തെറിച്ച് ഒരു അഗ്നിരക്ഷാ സേനാംഗത്തിനു പരുക്കേറ്റു. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നു കണ്ടെത്താനായി കെട്ടിട ത്തിലെ തീയണച്ച ഭാഗങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
താഴത്തെ നിലയിലെ ശുചിമുറിയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പുറത്തു വന്ന ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.ജില്ലയിലെ അഗ്‌നിശമന സേനയുടെ യൂണിറ്റുകളെത്തി രാത്രി ഒമ്പതോടെ തീ അണച്ചു.
മൂന്ന് ജീവനക്കാര്‍ രക്ഷപെട്ടത് തലനാരിഴക്ക്
ജിയോ ഇന്‍ഫോപാര്‍ക്കില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് ജീവനക്കാര്‍ ര ക്ഷപെട്ടത് തലനാരിഴക്ക്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് തീ പിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയി ല്‍ നിന്നാണ് തീ ആദ്യം കണ്ടത്. അഗ്‌നി ഗോളങ്ങളും പുകയും 100 മീറ്ററിലേറെ ഉയരത്തില്‍ പടര്‍ന്ന തോടെ ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം ഉണ്ടായതായാണ് ആദ്യം കരു തിയത്.
കെട്ടിടത്തിനുള്ളില്‍ ജീവനക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരം അറിഞ്ഞ തോടെ കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ എത്തി. മൂന്നുപേരെ ആശുപത്രിയി ലേക്ക് മാറ്റി കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്ന അഭ്യൂഹം പരന്ന തോടെ ചൂടും പുകയും വകവക്കാതെ പൊലീസും, അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗ്ലാസ് പാനലുകള്‍ ഉള്ളതിനാല്‍കെട്ടിടത്തിനുള്ളിലേക്ക് പ്രവേ ശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടി. രാത്രി വൈകി തീയണച്ച ശേഷം നടത്തിയ പരി ശോധനയില്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അഗ്‌നി രക്ഷാ സേനയും പൊലീസും അറിയിച്ചു.
അഗ്‌നിബാധയില്‍ കോടികളുടെ നഷ്ടം
ജിയോ ഇന്‍ഫോപാര്‍ക്കിണ്ടായ അഗ്‌നിബാധയില്‍ കോടികളുടെ നഷ്ടം. അവധി ദിവസമായതിനാ ല്‍ വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് ഇന്നലെ ഇവിടെ ഉണ്ടായിരുന്നത്. പൂര്‍ണമായും ശീതികരിച്ചെ കെട്ടിടത്തില്‍ എ.സി പാനലുകള്‍ക്കുള്ളില്‍ നിറച്ചിരിക്കുന്ന ഗ്യാസ് തീപിടിത്തത്തിന്റെ വേഗത വര്‍ധിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഇന്‍ഫോപാര്‍ക്ക് കാമ്പസിനു പുറത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ക്യൂബിക്കിളുകള്‍ തിരിച്ച് വിവിധ ഐ ടി കമ്പനികള്‍ക്ക് വാടകക്കു നല്‍കി വരികയായിരുന്നു.
കലക്ടറും, ജില്ലാ ദുരന്ത നിവാരണ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു
ജിയോ ഇന്‍ഫോപാര്‍ക്കിലുണ്ടായ അഗ്‌നിബാധയുടെ കാരണം ഷോര്‍ട്ടു സര്‍ക്യൂട്ട് തന്ന യാണോ യെന്ന്ഇനിയും വ്യക്തമായിട്ടില്ല. ജിയോ ഇന്‍ഫോപാര്‍ക്ക് ഉടമകള്‍ ഫോ ണ്‍ സ്വിച്ച് ഓഫ് ചെയ്ത നില യി ലാണ്. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയെങ്കിലും കെട്ടിടത്തിതു ള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഹോട്ടല്‍ ഷെറാള്‍ട്ടന്റെ മുകളില്‍ കയറിയാണ് അഗ്‌നി രക്ഷാ സേ ന വെള്ളം പമ്പുചെയ്തത്. 90 ശതമാനത്തോളം തീയും കെടുത്താന്‍ കഴിഞ്ഞതായി കലക്ടര്‍ എന്‍ എ സ് കെ ഉമേ ഷ് അറിയിച്ചു.