കവിയും പ്രശസ്ത ഗാനരചയിതാവുമായ ശ്രീ ചുനക്കര രാമൻകുട്ടി അന്തരിച്ചു.
84 വയസ്സായിരുന്നു.തിരുവനന്തപുരത് തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം.75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് മലയാള സിനിമയിലേക്ക്
84 വയസ്സായിരുന്നു.തിരുവനന്തപുരത്
എത്തിയത്.എം.കെ.അര്ജുനനായിരു ന്നു സംഗീത സംവിധായകന്‍.പന്തളം എന്‍.എസ്.എസ്. കോളജിലായിരുന്നു പഠനം. അക്കാലത്ത് കവിത മാത്രമല്ല കഥയും നാടകവും എഴുതിയിരുന്നു.മലയാള നാടകവേദി എന്നൊരു തിയേറ്റര്‍ സംഘമുണ്ടാക്കി, സ്വയം നാടകങ്ങള്‍ രചിച്ച് അവതരിപ്പിച്ചിരുന്നു.ദേവതാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്വരയില്‍, ഹൃദയവനിയിലെ,ദേവീ നിന്‍ രൂപം, സിന്ദൂരത്തിലകവുമായി, ശ്യാമമേഘമെ നീ, ശരത്കാല സന്ധ്യ, പൂവായ പൂ, ആലിപ്പഴം ഇന്നൊന്നായെൻ തുടങ്ങി ഒട്ടേറെ നല്ല ഗാനങ്ങൾ ചുനക്കരുടേതായിട്ടുണ്ട്. ചുനക്കരയുടെ മിക്ക ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നത് ശ്യാമാണ്.