കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ ആറു പ്ലാറ്റ്ഫോമുകളും ട്രെയിനുകളും സ്റ്റേഷൻ പരിസരവും പരിശോധിച്ചതായി റെയിൽവേ സംരക്ഷണ സേന. രാവിലെ 5.30ന് സ്റ്റേഷന്റെ പുറത്ത് കുട്ടി നിൽക്കുന്നത് കണ്ടതായി വിവരം ലഭിച്ചു. കുട്ടി ബീച്ച് ഭാഗത്തേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട് പൊലീസ് പരിശോധിക്കുന്നു.
പെൺകുട്ടിയെ കണ്ടതായി ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു . 4 മണിക്ക് കന്യാകുമാരിയിലെത്തിയതായാണ് ഓട്ടോറിക്ഷക്കാർ പൊലീസിനോട് പറഞ്ഞത്. പൊലീസ് റെയിൽവേ പരിസരത്ത് അന്വേഷിക്കുന്നുണ്ട് .