കല്ലുവാതുക്കള്‍ വിഷമദ്യ ദുരന്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴി യുന്ന മണിച്ചന് മോചനം. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്. മണിച്ചനടക്കം ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു.
തിരുവനന്തപുരം: കല്ലുവാതുക്കള്‍ വിഷമദ്യ ദുരന്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന് മോചനം. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്. മണിച്ച നടക്കം ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശി പാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു.
മദ്യ ദുരന്ത കേസില്‍ 22 വര്‍ഷമാണ് മണിച്ചന്‍ ജയിലില്‍ കഴിഞ്ഞത്. 2000 ഒക്ടോബര്‍ 21നാണ് 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തമുണ്ടായത്. കേസിലെ ഏഴാം പ്രതിയാ യ മണിച്ചന്റെ ഗോഡൗണില്‍നിന്ന് മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസയു ടെ വീട്ടിലെത്തിച്ച് വിതരണം ചെയ്ത മദ്യം കഴിച്ചാണ് കല്ലുവാതുക്കല്‍, പട്ടാഴി, പള്ളിപ്പുറം തുട ങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ മരിച്ചത്. മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സ ഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍ എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവേ മരിച്ചു.
നേരത്തെ, തടവുകാരെ മോചിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഫ യല്‍ ഗവര്‍ണര്‍ തിരിച്ചയച്ചി രുന്നു. 64 തടവുകാരെ മോചിപ്പിക്കാന്‍ തീരു മാനിച്ചതിന് ശേഷം, 33 ആക്കി ചുരുക്കിയതില്‍ വിശദീകരണം ചോദി ച്ചായിരുന്നു ഗവര്‍ണര്‍ ഫയല്‍ മടക്കിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ ഷികം പ്രമാണിച്ചാണ് സംസ്ഥാനത്ത് ജീവപര്യന്തം തടവുശിക്ഷ അനുഭ വിക്കുന്ന 33 പേരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
മണിച്ചന്റെ ജയില്‍മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മന്ത്രിസഭയുടെ ഉപദേശമനുസിച്ചാണ് ഗവ ര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന പേരറിവാളന്‍ കേസിലെ ഉത്തരവ് മണി ച്ചന്റെ മോചനത്തിലും പരിഗണിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരു ന്നു. 64 തടവു കാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷം, 33 ആക്കി ചുരുക്കിയതില്‍ വിശദീകരണം ചോദിച്ചാ യിരുന്നു ഗവര്‍ണര്‍ ഫയല്‍ മടക്കിയത്.
വിദഗ്ധ സമിതി വിശദ പരിശോധന നടത്തിയതിന് ശേഷമാണ് 33 ആക്കി ചുരുക്കിയതെന്ന് സര്‍ക്കാ ര്‍ മറുപടി നല്‍കി. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ ഫയലില്‍ ഒപ്പിടുക യായിരുന്നു.