സഭയില്‍ കറുത്ത വസ്ത്രവും ധരിച്ചെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെ ച്ചു.എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആ ക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സഭയില്‍ കറുത്ത വസ്ത്രവും ധരിച്ചെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറു കളും പ്ലക്കാര്‍ഡുകള്‍ ഉയര്‍ ത്തി മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. എസ്എ ഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപ ക്ഷ ബഹളം.
നിയമസഭ നിര്‍ത്തിവെച്ചെങ്കിലും നടുത്തളത്തില്‍ മുദ്രാവാക്യം വിളി തുടരുകയാണ്. ഭരണപക്ഷത്ത് നിന്നും അംഗങ്ങള്‍ നടുത്തളത്തിലറങ്ങി പ്രതിരോധിക്കുകയാണ്. ചോദ്യോത്തരവേള തുടങ്ങിയ പ്പോള്‍ തന്നെ പ്രതിപക്ഷം പ്ലെക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. പ്ലെക്കാര്‍ ഡുകള്‍ ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല. തുട ര്‍ന്ന് സഭാ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
രാഹുലിന്റെ ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണം കാടത്തമെന്നും, എസ്എഫ്ഐ ഗുണ്ടായിസ ത്തിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഷാഫി പറ മ്പില്‍, അന്‍വര്‍ സാദ ത്ത്, റോജി എം ജോണ്‍, സനീഷ് കുമാര്‍, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയ എംഎല്‍എമാരാണ് കറുത്ത വസ്ത്രവും മാസ്‌കും ധരിച്ച് പ്രതിഷേധി ച്ചത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍ കിയിരുന്നു.ടി സിദ്ദി ഖാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.
പിആര്‍ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രം ;
മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം
മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് സഭയില്‍ ഏര്‍പ്പെടുത്തിയത്. പിആര്‍ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാവുന്നത്. മീഡിയാറൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന മുള്ളത്. പ്രതിപക്ഷ നേതാവിന്റേയും മന്ത്രിമാരുടേയും ഓഫീസുകളിലേക്ക് പ്രവേശനമില്ല. പ്രതിഷേധ ത്തിന്റെ ഒരു ദൃശ്യങ്ങളും മാധ്യമങ്ങ ള്‍ക്ക് നല്‍കാന്‍ പിആര്‍ഡി തയ്യാറായിട്ടില്ല.കോവിഡ് കാലത്ത് മാധ്യമ ങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് തുടരാനാണ് സ്പീക്കറുടെ തീരുമാനം.