കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി യാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്‍ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി യാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ കസ്റ്റഡിയില്‍ എ ടുത്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട് സ്വര്‍ണത്തിന് സംരക്ഷണം നല്‍കാന്‍ സുഫിയാ ന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നായിരുന്നു അറസ്‌റിലായവരുടെ മൊഴി. രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥ ലത്തും സൂഫിയാന്‍ എത്തിയിരുന്നു. മുന്‍പ് രണ്ടുതവണ സൂഫിയനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂഫിയാന്റെ സഹോദരന്‍ ഫിജാസ് കഴി ഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന്‍ എത്തിയിരുന്നു എന്നും പൊലീ സി ന് വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് കൊടുവള്ളി കേന്ദ്രമായിട്ടുള്ള സംഘത്തെ ഏകോപിപ്പി ച്ചിരുന്നത് സൂഫിയാന്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്ത സൂഫിയാനെ കൊ ണ്ടോട്ടി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.
രാമനാട്ടുകരയില്‍ വാഹനാപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൂ ഫിയാന്‍ വന്നിരുന്നു. സൂഫിയാന്റെ വാഹനം എയര്‍ പോര്‍ട്ടില്‍ എത്തിയിരുന്നതായും പൊലീസ് പറ യുന്നു. സൂഫിയാന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുവള്ളി സംഘം കടത്തി ക്കൊണ്ടു വരുന്ന സ്വര്‍ണം അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ സംഘം തട്ടിക്കൊ ണ്ടു പോകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.












