കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തകര്‍ന്നുവീണു. മന്‍ഡ ല മലനിരകള്‍ക്ക് സമീപം ബോംഡിലയില്‍ അപകടം സംഭവിച്ചത്. ഹെലികോപ്റ്ററി ല്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടുതായി കരസേന വൃത്തം അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു
ന്യൂഡല്‍ഹി : കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തകര്‍ന്നുവീണു. മന്‍ഡല മലനിരകള്‍ക്ക് സമീപം ബോംഡിലയില്‍ അപകടം സംഭവിച്ചത്. ഹെ ലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടുതായി കരസേന വൃത്തം അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഫ്‌റ്റെനന്റ്, മേജര്‍ റാങ്കുകളിലുള്ള രണ്ട് പൈലറ്റുമാരെയാണ് കൊല്ലപ്പെട്ടത്. രാവിലെ 9.15 മണിയോടെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും ഹെലികോപ്റ്റര്‍ നഷ്ടമായി എന്ന കരസേന അറിയിച്ചു.
നേരത്തെ ഒക്ടോബര്‍ 2022ല്‍ കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങ് മേഖലയില്‍ തകര്‍ന്ന് വീണിരുന്നു. അന്ന് രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ലഫ്. കേണല്‍ സൗരഭ് യാദവാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.