കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്ത തോടെയാണ് ഷട്ടറുകള്‍ തുറന്നത്
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ എട്ടു ഷ ട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ ക നത്തതോടെയാണ് ഷട്ടറുകള്‍ തുറന്നത്. സമീപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃ തര്‍ നിര്‍ദേശിച്ചു.
എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാ ഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യ സിച്ചതായി എറണാകുളം ജില്ലാ കലക്ട ര്‍ അറിയിച്ചു. ജില്ല താലൂക്ക് തദ്ദേശ ഭരണ സ്ഥാപന തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം തുടങ്ങി. ജില്ലയില്‍ കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ണതോതിലാണ്. ആരോഗ്യം, അ ഗ്നിരക്ഷസേന, പൊലീസ്, തീരദേശ പൊലീസ് , ഫീഷറീസ് തുടങ്ങിയ വകുപ്പുകളും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
മഴയെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ അധികൃ തരെ അറിയിക്കാം. തദ്ദേശ സ്ഥാപന തലത്തില്‍ ആരംഭിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് ആദ്യം വിവ രങ്ങള്‍ നല്‍കേണ്ടത്. പരിഹാര നിര്‍ദ്ദേശങ്ങളും പ്രാദേശികതലത്തില്‍ ലഭിക്കും. താഴെ തട്ടില്‍ പരിഹരി ക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ക്കുള്ള മേല്‍ നടപടികളും ഇവിടെ നിന്നും സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്ത മാക്കി.