പുരുഷന്‍മാര്‍ – 30.96%
സ്ത്രീകള്‍ – 25.95%
ട്രാന്‍സ് ജെന്‍ഡര്‍- 5.53%
തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 11 മണി വരെ 25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. അങ്കമാലി നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളില്‍ വോട്ടിംഗ് മെഷീന്‍ തകരാറായി വോട്ടിങ്ങ് തടസപ്പെട്ടു.ചെങ്ങന്നൂര്‍ പെണ്ണുക്കര യു പി സ്‌കൂള്‍ 94-ാം ബൂത്തിലെ വോട്ടിങ്ങ് യന്ത്രം തകരാറിലായി വോട്ടെടുപ്പ് തടസപ്പെട്ടു. പാണക്കാട് എം.എ ലിപ് സ്‌കൂളിലെ ബൂത്തില്‍ യന്ത്രത്തകരാര്‍ പോളിംഗ് തുടങ്ങിയതോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്. പാണക്കാട് സാദിക്കലി തങ്ങള്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് യന്ത്രത്തകരാര്‍. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉളിയനാട് സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 67ല്‍ വോട്ടിംഗ് മെഷീന്‍ തകരാറായതിനാല്‍ വേട്ടെടുപ്പ് ആരംഭിച്ചില്ല.
കോന്നിയില്‍ വോട്ട് ചെയ്യാനെത്തിയ ആളെ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. വോട്ടര്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മൂലമാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാത്തത്. പോസ്റ്റല്‍ വോട്ട് ചെയ്തിട്ടില്ല എന്ന് വോട്ടര്‍ തങ്കമ്മ പറഞ്ഞു. കോന്നിയിലെ 180ാം ബൂത്തിലാണ് സംഭവം.











