കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാ ന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവിലെ ജസീര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാ ത്രിയോടെ ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം
കണ്ണൂര്‍: ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവിലെ ജസീര്‍ (35)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ ദ്ധരാത്രിയോടെ ആയിക്കര മത്സ്യമാര്‍ ക്കറ്റിന് സമീപമായിരുന്നു സംഭവം.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്നാല്‍ കാരണമെ ന്തെന്ന് വ്യക്തമായിട്ടില്ല. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. ഹോട്ടല്‍ അടച്ചതിന് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് കൊലപാതകം നടന്നത്. കാര്‍ രണ്ട് പേര്‍ തടഞ്ഞു നിര്‍ത്തിയതു മായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവു കയും, ജസീറിന് കുത്തേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ തൊട്ടടു ത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആസൂത്രിത കൊലപാതകം അല്ലെന്നാണ് പൊലീസിന്റെ നിരീക്ഷണം. സംഭവത്തില്‍ കൂടുതല്‍ പ്രതിക ള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.