പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരന്‍ അറസ്റ്റില്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്
കൊല്ലം : പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരന്‍ അറസ്റ്റില്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയ തോടെയാണ് സംഭവം പുറത്തറിയുന്നത്. കൊട്ടാരക്കരയിലാണ് സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപ ത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അസഹനീയമായ വേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണി യാണെന്ന് കണ്ടെത്തിയത്. കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപ ത്തിയൊന്നുകാരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പോലിസ് യുവാവിനെ ക സ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയാ യ പെണ്‍കുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയു ടെ മകനാണ് പ്രതി.











