ദോഹ: ഖത്തറിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നായ ഓൾഡ് ദോഹ പോർട്ടിന് തണുപ്പ് പകരാൻ ഓപൺ എയർ കൂളിങ് സിസ്റ്റം ഒരുക്കുന്നു. ചൂട് നിറഞ്ഞ കാലാവസ്ഥയിലും സന്ദർശകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മിനാ ഡിസ്ട്രിക്ടിലെ നടപ്പാതകളിലും വാട്ടർഫ്രണ്ട് ഏരിയകളിലുമാണ് ഈ സിസ്റ്റം പ്രയോഗിക്കുന്നത്. ഇനി ഈ ഇടങ്ങളിലൂടെ നടക്കുമ്പോൾ സന്ദർശകർക്ക് ശീതളത അനുഭവപ്പെടും.
ക്രൂയിസ് ടെർമിനലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഓൾഡ് ദോഹ പോർട്ട്, സ്വദേശികളുടെയും വിദേശ സഞ്ചാരികളുടെയും പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ്. ഈ മാസം ആരംഭിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നവംബറിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോയ്ക്കുമുമ്പ് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
2026 വേനൽക്കാലം ആരംഭിക്കുന്നതോടെ പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കൂളിങ് സംവിധാനത്തോടെ, ദോഹയിലെ ടൂറിസം മേഖലയിൽ ഇത് വലിയ മാറ്റങ്ങൾ ഒരുക്കുമെന്നതാണ് കണക്ക്.