റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിക്കാനും മന്ത്രി സഭ തീരുമാനിച്ചു. സാധാരണക്കാരുമായി ഏറ്റവു മധികം ഇടപെടുന്ന ആളുകള്‍ എ ന്നത് കണക്കി ലെടുത്താണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാ ണ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകള്‍ ഒരു മിച്ച് ചേര്‍ത്തായിരിക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കുക. 84 ലക്ഷം സ്‌പെഷ്യല്‍ കിറ്റാണ് വിതരണം ചെ യ്യുക.
റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിക്കാനും മന്ത്രി സഭ തീരുമാനിച്ചു. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകള്‍ എന്നത് കണക്കി ലെടുത്താണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ മാ സം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും തീ രുമാനമായി.
തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായ ധനം അനുവദിച്ചു. 20 ലക്ഷം രൂപയാണ് ഹര്‍ഷാദി ന്റെ കുടുംബത്തിന് അനുവദിച്ചത്. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നല്‍കും. ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു.